സഊദി കുവൈത്ത് യാത്ര നിരോധനം; യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത് 600ലേറെ ഇന്ത്യക്കാര്‍
ജിദ്ദ: കൊവിഡ് രണ്ടാം തരംഗത്തെ തുട൪ന്ന് സഊദി കുവൈത്ത് യാത്രാ നിരോധനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്നത് 600ലേറെ ഇന്ത്യക്കാര്‍.
അതേ സമയം സഊദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോവേണ്ട ഇന്ത്യക്കാര്‍ യുഎഇയിലേക്ക് വരരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് അഭ്യര്‍ഥിച്ചു. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായി വഴിയും അബൂദാബി വഴിയും ട്രാന്‍സിറ്റ് യാത്രക്കാരായി ഇന്ത്യക്കാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുന്നതു വരെ സഊദിയിലേക്കും കുവൈത്തിലേക്കുമുള്ള പ്രവാസികള്‍ യുഎഇയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
2020 ഡിസംബര്‍ മുതല്‍ സഊദിയിലേക്ക് പോകുന്നതിനായി യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്നത് 600ലേറെ ഇന്ത്യക്കാരാണ്. ഇവര്‍ക്ക് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ യുഎഇയില്‍ കുടുങ്ങിയവരോട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോവാനും സഊദിയും കുവൈത്തും യാത്രാ നിരോധനം നീക്കിയതിനു ശേഷം മാത്രം തുടര്‍ യാത്ര പ്ലാന്‍ ചെയ്യാനുമാണ് എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കാരണം ഇത്രയും പേര്‍ക്ക് സന്നദ്ധ സംഘടനകളുടെ ചെലവില്‍ അധികകാലം യുഎഇയില്‍ തുടരാന്‍ പ്രയാസമാണെന്നും എംബസി വ്യക്തമാക്കി.ഏതു രാജ്യത്തേക്ക് യാത്ര തിരിക്കുമ്പോഴും അവിടത്തെ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് നല്ല പോലെ മനസ്സിലാക്കണമെന്നും ഇങ്ങനെ യാത്രതിരിക്കുന്നവരുടെ പക്കല്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ ആവശ്യമായ ചെലവുകള്‍ ഉണ്ടായിരിക്കണമെന്നും എംബസി സന്ദേശത്തില്‍ അറിയിച്ചു.
അതേ സമയം ദുബായ് കുടുങ്ങിയ മലയാളികളുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തി ഇവരെ സഊദിയിലെത്തിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എംബസിയുടെ പുതിയ അറിയിപ്പ്.
ഇവരില്‍ പലരുടെയും വിസാ കാലവധി അവസാനിക്കാറായിരിക്കുകയാണ്. പലരും ട്രാവല്‍ ഏജന്‍സികള്‍ ബുക്ക് ചെയ്ത താമസ സൗകര്യത്തിന്റ സമയപരിധി അവസാനിച്ചു പെരു വഴിയിലായ അവസ്ഥയാണ് . ഒട്ടുമിക്ക പേരുടെ കയ്യില്‍ ഭക്ഷണത്തിനു പോലും പണമില്ല.
ഇതില്‍ ഭൂരിപക്ഷം പേരും അടുത്ത ദിവസങ്ങളില്‍ സഊദിയില്‍ പ്രവേശിക്കാനായില്ലെങ്കില്‍ വിസാ കാലാവധി അവസാനിച്ചു ജോലി നഷ്ടപെടുമെന്ന ഭീതിയിലുമാണ്.രണ്ടാഴ്ച കാലത്തേക്ക് താമസ സൗകര്യം ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജുകൾക്ക് ചുവടെ എത്തിയവരാണ് അധികപേരും. പലരും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണ്. ഹോട്ടൽ താമസ കാലാവധി കഴിഞ്ഞ നൂറുകണക്കിനാളുകളുണ്ട്. അതേ സമയം യാത്ര അനിശ്ചിതകാലത്തേക്ക് നീളുമെന്ന ഭീതിയിൽ പലരും ഇതിനിടെ തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു.
ഇന്ത്യ, അര്‍ജന്റീന, യു.എ.ഇ, ജര്‍മനി, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതാണ് താല്‍ക്കാലികമായി പൂര്‍ണമായും വിലക്കിയിരിക്കുന്നത്. എന്നാൽ വിലക്ക് എത്ര കാലത്തേക്കു ആണ് എന്ന് ഇതുവരെയും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."