തിരുവനന്തപുരം: കേരളാപൊലീസിന്റെ പുതിയ ഗൂർഖ സ്റ്റേഷനുകളിലേക്ക് കൈമാറി. ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്സ് ഗൂർഖ വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.
നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. മുമ്പ് മഹീന്ദ്രയുടെ ഓഫ്റോഡ് വാഹനങ്ങൾ പൊലീസിന്റെ ആവശ്യങ്ങൾക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്സിന്റെ ഗൂർഖ 4x4 വാഹനങ്ങൾ വാങ്ങുന്നത്.
ഫോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗൂർഖയുടെ ബിഎസ് 6 വകഭേദം വിപണിയിലെത്തിയ കഴിഞ്ഞ വർഷം അവസാനമാണ്. മെഴ്സിഡീസ് ജി വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത്. ഉരുണ്ട എൽഇഡി ഇന്റഗ്രേറ്റഡ് ഹെഡ്‌ലാംപും ബോണറ്റിലെ ഇൻഡിക്കേറ്ററും ബമ്പറും ഗൂർഖയിൽ ജി വാഗൻ രൂപഗുണം വാരി വിതറുന്നുണ്ട്. പ്രായോഗികവും ഭംഗിയുള്ളതുമായ ബോഡി ക്ലാഡിങ്, ഫുട്ബോർഡ്.