HOME
DETAILS

അധ്യാപകനെതിരായ കുറ്റാരോപണം അക്കാദമിക് ഫാസിസം

  
backup
February 12 2022 | 03:02 AM

563-45895641354132-0


കൊവിഡ് കാലത്തെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഫോക്കസ് ഏരിയ പദ്ധതി. ഓൺലൈൻ വഴിയുള്ള പഠനം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിച്ചപ്പോൾ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് പ്രത്യേക പാഠഭാഗങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും എ പ്ലസ് മാർക്കിനുള്ള ചോദ്യങ്ങൾ ഈ പാഠഭാഗങ്ങളിൽ നിന്ന് മാത്രമേ ഉണ്ടാകൂവെന്നും വ്യക്തമാക്കി കഴിഞ്ഞവർഷമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ. 2022ലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷക്കുള്ള ചോദ്യങ്ങളിൽ 70 ശതമാനം മാർക്കുകൾക്കുള്ളവ മാത്രമേ ഫോക്കസ് ഏരിയയിൽ നിന്ന് ഉണ്ടാവുകയുള്ളൂവെന്നാണ് പുതിയ ഉത്തരവ്. ബാക്കി ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നായിരിക്കും ഉണ്ടാവുക. അതായത് സിലബസിന് പുറത്തുനിന്നായിരിക്കും 30 ശതമാനം ചോദ്യങ്ങൾ. ഈ ഉത്തരവിനെതിരേ ഒരു അധ്യാപകൻ വിമർശനം ഉന്നയിച്ചത് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ പ്രസ്തുത അധ്യാപകന് ചാർജ് മെമ്മോ നൽകിയിരിക്കുകയാണിപ്പോൾ. ചാർജ് മെമ്മോ എന്നാൽ നടപടി ഉറപ്പ് എന്നാണർഥം. ഇത്തരമൊരു മാറ്റം കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നതാണ് പയ്യന്നൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി. പ്രേമചന്ദ്രൻ ചെയ്ത അപരാധം. കഴിഞ്ഞ 20 വർഷമായി സർക്കാരിന്റെ അക്കാദമിക് വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയും സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ് 'കുറ്റപത്രം ' കിട്ടിയ അധ്യാപകൻ.പുതിയ പരിഷ്‌ക്കരണം ഉണ്ടാകുമ്പോൾ അതിന്റെ പ്രയോഗികതയെക്കുറിച്ച് അക്കാദമിക് തലത്തിൽ നിന്നുകൊണ്ട്‌ ചോദ്യം ചോദിക്കുന്ന അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് ചാർജ് മെമ്മോ പോലുള്ള നോട്ടിസ് നൽകി ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല.


ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കുകയല്ല വേണ്ടത്. അതിനെ സംയമനത്തോടെ അഭിമുഖീകരിക്കുകയാണ് ചെയ്യേണ്ടത്. ചോദ്യങ്ങൾ നിരന്തരമായി ഉയരുമ്പോൾ മാത്രമേ ചിന്താശേഷിയുള്ള സമൂഹം വാർത്തെടുക്കപ്പെടുകയുള്ളൂ.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യംചെയ്ത അധ്യാപകന് മതിയായ ഉത്തരമായിരുന്നു നൽകേണ്ടിയിരുന്നത്. പകരം അധ്യാപകനെതിരേ നടപടിക്ക് തുനിയുന്നതിനെ അക്കാദമിക് ഫാസിസമെന്നേ വിശേഷിപ്പിക്കാനാകൂ. നോട്ടിസ് നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഒരു ജനാധിപത്യ രാഷ്ട്രത്തിലെ സംസ്ഥാനത്തിന് കളങ്കമാണ്. സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇത്തരമൊരു നടപടി കേരളീയ പൊതുസമൂഹത്തിന് അപമാനവും കൂടിയാണ്.


കഴിഞ്ഞദിവസവും മുഖ്യമന്ത്രി കേരളത്തിന്റ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാമൂഹിക ഉന്നമനത്തെക്കുറിച്ചും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഓർമപ്പെടുത്തിയതാണ്. അത്തരമൊരു മികവുറ്റ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പാളിച്ചകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ അധ്യാപകനെതിരേ നടപടിയുണ്ടാവുക എന്നത് കേരളീയ വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള മതിപ്പ് കളയുവാനേ ഉതകൂ.
പാഠ്യപദ്ധതി പരിഷ്‌ക്കരണ സമിതികളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന അധ്യാപകനാണ് നടപടിക്ക് വിധേയമായിരിക്കുന്നത്.


പാഠ്യപദ്ധതി പരിഷ്‌ക്കരണ സമിതിയിൽ 20 വർഷം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുള്ള അധ്യാപകൻ വിമർശനം ഉന്നയിക്കുമ്പോൾ അതിനെ ജനാധിപത്യ മര്യാദയോടെയായിരുന്നില്ലേ അഭിസംബോധന ചെയ്യേണ്ടിയിരുന്നത് ? എന്നാൽ, വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നാരോപിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടിസാണ്‌ പൊതുവിദ്യാഭ്യാസ ഡയരക്ടർ പ്രത്യേക ദൂതൻ വഴി നൽകിയിരിക്കുന്നത്. അത്രമേൽ വിദ്യാഭ്യാസ വകുപ്പിനെ കുഴക്കുന്നതാണോ അധ്യാപകന്റെ ചോദ്യം ? അധ്യാപകന്റെ വിമർശനത്തെ അതിന്റെ ഉദ്ദേശ്യശുദ്ധിയിലെടുത്ത് പരിഹാരം കാണുകയായിരുന്നില്ലേ വേണ്ടിയിരുന്നത്.
2022ലെ പരീക്ഷയ്ക്കായി കഴിഞ്ഞവർഷം ഉണ്ടാക്കിയ പാറ്റേൺ കരിക്കുലം കമ്മിറ്റി അറിയാതെ ഉദ്യോഗസ്ഥതലത്തിൽ മാറ്റിയത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടായ പിഴവ് തന്നെയാണ്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ നിന്ന് ഫോക്കസ് ഏരിയ ഒഴിവാക്കി മുപ്പത് ശതമാനം ചോദ്യം സിലബസിന് പുറത്ത് ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണോ? 2022 മാർച്ചിലേക്ക് ഉണ്ടാക്കിയ ഈ പുതിയ സംവിധാനം ചോദ്യപേപ്പർ ശിൽപശാലയിൽ വച്ച് അതീവ രഹസ്യമായാണ് ജന്മം കൊണ്ടത്. ഇത് എന്തിനായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരം പറയണം. ഓൺലൈൻ വിദ്യാഭ്യാസരീതിയുമായി കുട്ടികൾ താദാത്മ്യം പ്രാപിച്ചു എന്നാണ് വകുപ്പിന്റെ ഉത്തരമെങ്കിൽ അത് അധ്യാപകരെയും കുട്ടികളെയും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരല്ല ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്.


70 ശതമാനം മാർക്കിനുള്ള പാഠഭാഗങ്ങളാണ് ഇത്തവണ ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തുന്നതെന്നാണ് സർക്കാർ പറഞ്ഞിട്ടുളത്. ബാക്കിഭാഗം ഫോക്കസ് ഏരിയക്ക് പുറത്തുനിന്നാകുമ്പോൾ തീർച്ചയായും അത് കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്നതിൽ എന്താണ് സംശയം? അത് മാത്രമേ പയ്യന്നൂരിലെ അധ്യാപകനും പറഞ്ഞിട്ടുള്ളൂ.


120 മാർക്കിനുള്ള ചോദ്യങ്ങളിൽ 70 ശതമാനവും ഫോക്കസ് ഏരിയയിൽ നിന്നാണ് വരികയെന്ന് പറയുന്നതുകൊണ്ടൊന്നും കുട്ടികളുടെ ആശങ്ക തീരുകയില്ല. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും ഉന്നത വിദ്യാഭ്യാസത്തിന് അവസരംകിട്ടാതെ ധാരാളം കുട്ടികൾ പുറത്തുനിൽക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ കുട്ടികളുടെ ഗ്രേഡിങ് കുറച്ചുകൊണ്ട് വരാനല്ലേ ഈ തലതിരിഞ്ഞ തീരുമാനമെന്ന് കരുതേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ പല കുട്ടികൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിക്കൊള്ളണമെന്നില്ല. അധ്യാപകരുടെ അവകാശമാണ് ഇത്തരം അക്കാദമിക് വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കുക എന്നത്. അതിനെതിരേയുള്ള നടപടി അപലപനീയമാണ്. പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക് ഈ ചോദ്യഘടന പ്രയാസമുണ്ടാക്കുമെന്നായിരുന്നു അധ്യാപകന്റ വാദം. അത് ശരിയുമാണ്. കാരണം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗവും ഇപ്പോഴത്തെ പരിഷ്‌ക്കരണത്തിൽ ഉൾപ്പെടുന്നുണ്ട്. ഒരു അക്കാദമിക് സംവാദമായിരുന്നു ഈ വിഷയത്തിൽ ഉണ്ടാകേണ്ടിയിരുന്നത്. അധ്യാപകനെതിരായ നടപടിയായിരുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ ഭീതിയിലാഴ്ത്തി മാറ്റിനിർത്തുകയെന്നത് ഫാസിസ്റ്റ് രീതിയാണ്. ഉന്നത വിദ്യാഭ്യാസ ഡയരക്ടറുടെ ചാർജ് മെമ്മോ അതിന്റെ തെളിവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  24 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  24 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  24 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  24 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  24 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  24 days ago