ജെ.കെ.വി പുരസ്‌കാരം പി.കെ.പാറക്കടവിന്
ചങ്ങനാശ്ശേരി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിന്റെ പെരുവിരല്‍ക്കഥകള്‍ക്ക് ഏഴാമത് ജെ.കെ.വി.പുരസ്‌കാരം. പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്നതാണ് ജെ.കെ.വി.പുരസ്‌കാരം.
പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജെ.കെ.വി.യുടെ ഓര്‍മ്മദിനമായ ജൂണ്‍ പത്തിന് ചങ്ങനാശ്ശേരിയില്‍ സമ്മാനിക്കുമെന്ന്
ജെ.കെ.വി.ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.സന്തോഷ് ജെ.കെ.വി അറിയിച്ചു.
ഡോ.നെടുമുടി ഹരികുമാര്‍, ഡോ.ബാബു ചെറിയാന്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് 2020-21ലെ
പുസ്തകങ്ങളില്‍ നിന്ന് പെരുവിരല്‍ക്കഥകള്‍ തിരഞ്ഞെടുത്തത്. മിന്നല്‍ക്കഥകള്‍ വിഭാഗത്തിലെ അതികായനായ പാറക്കടവിന്റെ ഈ പുസ്തകത്തിന് അംഗീകാരം നല്‍കുമ്പോള്‍ ആ വിഭാഗം കഥകള്‍ക്ക് കിട്ടുന്ന അംഗീകാരമായി ഇതിനെ കണക്കാക്കാമെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
പെരുവിരല്‍ക്കഥകള്‍ പ്രശസ്ത ബംഗാളി എഴുത്തുകാരിയായ തൃഷ്ണ ബാസക് ബംഗാളി യിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ പി കെ പാറക്കടവ് ഇതിനകം 43 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകള്‍ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."