അധികാരമേറ്റാല്‍ ഉടന്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും: ബി.ജെ.പി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന.
സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാകും. വിവാഹം, വിവാഹ മോചനം, ഭൂസ്വത്ത്, പാരമ്പര്യ സ്വത്ത് തുടങ്ങി എല്ലാ വിഷയങ്ങളിലും ജനങ്ങള്‍ക്ക് ഒരു നിയമം ബാധകമാക്കും. അവരുടെ വിശ്വാസത്തിന് അനുസരിച്ച് നിയമത്തില്‍ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ഐക്യം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, സാംസ്‌കാരികപാരിസ്ഥിതിക ഐക്യം എന്നിവയ്ക്ക് ഏകസിവില്‍ കോഡ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."