പാലാ നല്‍കില്ല: മാണി സി കാപ്പന് കുട്ടനാട് മത്സരിക്കാമെന്ന് പിണറായി; മുന്നണിമാറ്റ ചര്‍ച്ചയുമായി എന്‍.സി.പി
കോഴിക്കോട്: മാണി സി കാപ്പനെ പാലയില്‍ മത്സരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലാ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് എല്‍.ഡി.എഫ് എന്‍.സി.പിയെ ഔദ്യോഗികമായി അറിയിച്ചു. കാപ്പനെ വേണമെങ്കില്‍ കുട്ടനാട് മണ്ഡലത്തില്‍ മത്സരിപ്പിച്ചോളു എന്നാണ് പിണറായി വിജയന് എന്‍.സി.പി നേതൃത്വത്തെ അറിയിച്ചത്. പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍.സി.പിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് റിപ്പോര്‍ട്ട്.ഇതോടെ എന്‍സിപിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി.
സി.പി.എം തീരുമാനത്തില്‍ എന്‍.സി.പി കടുത്ത അതൃപ്തിയിലാണ്. മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനെ എന്‍.സി.പി ദേശീയ നേതൃത്വം അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഡല്‍ഹിയിലെത്തുന്ന എന്‍.സി.പി നേതാക്കള്‍ ശരദ് പവാറിനെ കാണും. മാണി സി കാപ്പനും ടി.പി പീതാംബരനും ഒരുമിച്ചാണ് എന്‍.സി.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."