HOME
DETAILS

തലമുടിയെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളും പരിഹാരങ്ങളും

  
backup
February 10 2021 | 07:02 AM

health-hair-care

എല്ലാവര്‍ക്കുമുള്ള പ്രശ്നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോള്‍, മുടി ഉണക്കുമ്പോള്‍ അല്ലെങ്കില്‍ മുടി ചീകുമ്പോഴാണ് ഇതി ന്റെ തീവ്രത ഏറ്റവുമധികം മനസിലാകുന്നത്. പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാവുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഉറക്കക്കുറവ്, ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍, പോഷകാഹാരങ്ങളുടെ അഭാവം, മടിപിടിച്ച ജീവിതശൈലി, ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നത്, തെറ്റായ രീതിയില്‍ മരുന്ന് കഴിക്കുന്നത് എന്നിവയെല്ലാം മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്. ഇതിനായി മുടിക്ക് പോഷകങ്ങള്‍ നല്‍കുകയും മുടിയും ശിരോചര്‍മവും വൃത്തിയായി സൂക്ഷിച്ചുവയ്ക്കുകയും മുടിയുടെ ബലം വര്‍ധിപ്പിക്കുകയും ശരിയായ ചികിത്സ തേടി അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്താല്‍ മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കുവാന്‍ സാധിക്കുന്നതാണ്.
നമ്മുടെ ശരീരഭംഗിക്ക് പൂര്‍ണതയും ആകര്‍ഷണീയതയുമെല്ലാം നല്‍കുന്നത് നമ്മുടെ മുടിയാണ്. നീണ്ട് ഇടതൂര്‍ന്ന നല്ല ആരോഗ്യമുള്ള മുടി ഓരോ പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. എന്നാല്‍ നമ്മളില്‍ മിക്കവര്‍ക്കും ലഭ്യമാകുന്നതോ... നിറം മങ്ങിയതും പല പല ആരോഗ്യ പ്രശ്‌നങ്ങളുള്ള തലമുടിയാണ്. സമ്മര്‍ദങ്ങള്‍ നിറഞ്ഞതും തിരക്കേറിയതുമായ നമ്മുടെ ഇന്നത്തെ ആധുനിക ജീവിതശൈലിയെ ആശ്രയിച്ചുകൊണ്ട് നീണ്ട മുടി നേടിയെടുക്കുക എന്നത് പ്രയാസമേറിയ ഒരു കാര്യം തന്നെയാണ്.മുടിവളര്‍ച്ച എല്ലായിപ്പോഴും വളരെ സാവധാനത്തിലുള്ള ഒരു പ്രക്രിയയാണ്. അതുകൊണ്ടു തന്നെ ക്ഷമയും സഹനശക്തിയുമെല്ലാം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന പോലുള്ള ഫലം ലഭിക്കുകയുള്ളൂ.
അതുപോലെ മുടിയുടെ ആരോഗ്യത്തിന് പ്രധാന വില്ലനാണ് താരന്‍. തലയോട്ടിയില്‍ വെളുത്ത പൊറ്റ പോലെ രൂപപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇത് പിന്നീട് മുടികൊഴിച്ചിലിനും തലയോട്ടി ഡ്രൈ ആകുന്നതിനുമെല്ലാം കാരണമാകു. തലയോട്ടിക്ക് ആവശ്യമായത്രയും പോഷകങ്ങളും നനവും നല്‍കാനാവാത്തതും ശുചിത്വമില്ലായ്മയുമെല്ലാം താരനു കാരണമായേക്കാം.
അതുപോലെ മുടിയിഴകള്‍ പൊട്ടിപ്പൊകുന്ന പ്രശ്‌നവും പലരും നേരിടുന്നുണ്ട്. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുമ്പോഴും കെമിക്കലുകള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നതും മുടിയിഴകള്‍ പൊട്ടിപ്പോകാന്‍ ഇടയാക്കുന്നു. നമ്മുടെ മുടിയിഴകള്‍ക്ക് മുകളിലായി നേരിയ സ്‌കെയിലുകളുണ്ട്. അവ ദുര്‍ബലമായി വരുമ്പോഴും മുടിപൊട്ടിപ്പോകും.
മുടിയുടെ അറ്റം പിളരുന്നത് മുടി പരുക്കനായി കാണപ്പെടുന്നതെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാം.
കെമിക്കലുകളുടെ ഉപയോഗം അതുപോലെ ഡ്രയര്‍ സ്‌ട്രെയിറ്റ്‌നര്‍ പോലുള്ള ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് പരുക്കനായ ചീപ്പ് ഉപയോഗിക്കുന്നത് എപ്പോഴും മുടി കളര്‍ ചെയ്യുന്നതുമെല്ലാം അറ്റം പിളരാന്‍ ഇടയാക്കാറുണ്ട്.

കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് മുടി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇത് രോമകൂപത്തിലൂടെ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്. രോമകൂപത്തിന്റെ വാരത്തുള്ള മുടി വേരുകള്‍ രക്ത വിതരണത്താല്‍ പോഷിപ്പിക്കപ്പെടുന്നു. രക്തത്തില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളും പോഷകങ്ങളും കെരാറ്റിനുമായി സമന്വയിപ്പിക്കുന്നു. അങ്ങനെ മുടി കുലപോലെ ഒരുമിച്ച് വളരുന്നു. മുടിയുടെ വളര്‍ച്ചയുടെ നിരക്ക് ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. ഒരു ശരാശരി കണക്ക് എന്നത്, മാസത്തില്‍ അര ഇഞ്ച് ആണ് എന്നാണ് പറയപ്പെടുന്നത്. രോമകൂപങ്ങളില്‍ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന പിഗ്മെന്റ് കോശങ്ങളാണ് മുടിക്ക് നിറമേകുന്നത്.
ഒരു ശരാശരി മുതിര്‍ന്നയാള്‍ക്ക് പ്രതിദിനം 50 മുതല്‍ 100 വരെ മുടിനാരുകള്‍ നഷ്ടപ്പെടുന്നു. ചിലപ്പോള്‍ ഇത് 150 വരെ ആയി ഉയര്‍ന്നേക്കാം. സാധാരണഗതിയില്‍, നഷ്ടപ്പെട്ട മുടി നാരുകള്‍ക്ക് പകരമായി പുതിയവ കിളിര്‍ത്തു വരാറുണ്ട്. എന്നാല്‍, അങ്ങനെ സംഭവിക്കാതിരിക്കുകയോ, മുടി കൊഴിച്ചില്‍ വളരെയധികം വര്‍ധിക്കുകയോ ചെയ്താല്‍, അത് കഷണ്ടി കയറുവാനും മുടിയുടെ ഉള്ളു കുറയുവാനും കാരണമായേക്കാം. മുടി വേരുകളില്‍ നിന്ന് വളരുന്നതിനാല്‍, ആരോഗ്യപ്രദമായ മുടിയുടെ വളര്‍ച്ചയ്ക്ക് വേരുകളില്‍ നിന്ന് തന്നെ സംരക്ഷണം തുടങ്ങണം.
സമയത്തിനുള്ള ഉറക്കം, പോഷക സമ്പുഷ്ടമായ ആഹാരക്രമം, സ്ഥിരമായ വ്യായാമം, ശാന്തമായ മനസ്സ് എന്നിവയോടൊപ്പം തന്നെ ആരോഗ്യപ്രദമായ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായ മറ്റ് രണ്ട് കാര്യങ്ങളാണ് ശരിയായ പോഷകങ്ങളില്‍ നിന്ന് ലഭിക്കുന്ന ആന്തരിക ശക്തിയും മുടിയുടെയും ശിരോചര്‍മത്തിന്റെയും വൃത്തി കാത്തുസൂക്ഷിക്കുന്നതിനുള്ള ബാഹ്യശുചിത്വവും.

ശരിയായ പോഷണം ആരോഗ്യപ്രദമായ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. പോഷണം കുറയുകയാണെങ്കില്‍, അമിതമായ മുടികൊഴിച്ചില്‍, അകാലനര, മുടിയുടെ മോശം വളര്‍ച്ച, മുടിയുടെ അറ്റം പിളരുന്നത്, മുടിയുടെ ഉള്ള് കുറയുന്ന അവസ്ഥ, വരണ്ട ശിരോചര്‍മം എന്നിവയ്‌ക്കെല്ലാം അത് കാരണമാകുന്നു. ബയോട്ടിന്‍ (വൈറ്റമിന്‍ എച്ച് അല്ലെങ്കില്‍ ബി7), വൈറ്റമിന്‍ ബി3, സി, മറ്റ് ബി വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കായി ലഭിക്കേണ്ടതുണ്ട്.

നിങ്ങളുടെ ശരീരത്തിന്റെ കെരാറ്റിന്‍ ഘടനയെ മെച്ചപ്പെടുത്തി, അതുവഴി ആരോഗ്യപ്രദവും ശക്തിയുള്ളതുമായ മുടി ഉണ്ടാകുവാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ബയോട്ടിന്‍ എന്നത്. ഇവ നമ്മുടെ ആഹാരക്രമത്തില്‍ ചെറിയ അളവിലായി സാധാരണയായി കണ്ടുവരാറുണ്ട്.

ഇവയെല്ലാം ലഭിക്കുവാനായി മുട്ട, ചിക്കന്റെ കരള്‍, മത്സ്യം, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുഴുധാന്യങ്ങള്‍, ബദാം, പഴങ്ങള്‍ എന്നിങ്ങനെ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. പ്രത്യേകിച്ച് പ്രായവും, സമ്മര്‍ദമേറിയ ജീവിതശൈലിയും മൂലം, അവശ്യ പോഷണങ്ങള്‍ കഴിക്കുവാന്‍ എപ്പോഴും നിങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ ശരിയായ പോഷണം മുടിക്ക് ലഭിക്കേണ്ടത് വളരെയേറെ പ്രധാനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  3 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  3 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago