HOME
DETAILS

അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം, വിമാനത്തിന് തീപിടിച്ചു; നിയന്ത്രണ വിധേയമെന്ന്‌ സഖ്യ സേന

  
backup
February 10 2021 | 12:02 PM

houthi-attack-on-saudi-arabias-abha-airport-causes-plane-fire

    റിയാദ്: സഊദിയിലെ അബഹ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ യാത്രാ വിമാനത്തിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമായെന്ന് അറബ് സഖ്യ സേന അറിയിച്ചു. എന്നാൽ, ആർക്കും പരിക്കേറ്റതായും നാശ നഷ്ടങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് ഹൂതി മിലിഷ്യ അബഹ എയർപോർട്ടിനെ ലക്ഷ്യമാക്കി ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം നടത്തിയതായും എയർപോർട്ടിലെ സിവിലിയൻ വിമാനം തീപിടിത്തത്തിന് കാരണമായയതായും സഖ്യ സേന പ്രസ്‌താവനയിൽ പറഞ്ഞു.

   സിവിലിയന്മാരെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അബഹ വിമാനത്താവളം ലക്ഷ്യമിടാൻ ശ്രമിക്കുന്നതും സിവിലിയൻ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും യുദ്ധക്കുറ്റമാണെന്നും അറബ് സഖ്യ സേന അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സഊദി അറേബ്യയിലേക്ക് വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകൾ തകർത്തതായി അറബ് സഖ്യ സേന ബുധനാഴ്ച്ച രാവിലെ അറിയിച്ചിരുന്നു.

    യമൻ അതിർത്തി പ്രദേശത്ത് നിലകൊള്ളുന്ന അബഹ വിമാനത്താവളത്തിന് നേരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിരുന്നു. നേരത്തെ നടന്ന ആക്രമണത്തിൽ വിമാനത്താവള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  20 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  20 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  20 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  20 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  20 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  20 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  20 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  20 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  20 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  20 days ago