HOME
DETAILS

യു.എ.ഇയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ ഹോപ് പ്രോബിന്റെ തുടര്‍ദൗത്യത്തില്‍ കാസര്‍കോട് സ്വദേശിയും

  
backup
February 10 2021 | 15:02 PM

78654312312313


കാസര്‍കോട്: യു.എ.ഇയുടെ  ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട  ഉപഗ്രഹമായ ഹോപ് പ്രോബിന്റെ  (അല്‍അമല്‍) തുടര്‍ ദൗത്യത്തില്‍ കാസര്‍കോട് സ്വദേശിയും. പേടകം   ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യമെന്നും ലോകത്തിലെ അഞ്ചാം രാഷ്ട്രമെന്ന നിലയിലും യു.എ.ഇ അഭിമാന നേട്ടം കൈവരിച്ചതിനു പിന്നാലെയാണ്  തുടര്‍ ദൗത്യത്തില്‍ പങ്കാളിയാവാന്‍ അവസരം ലഭിച്ചത്  കാസര്‍കോട് പള്ളിക്കര തൊട്ടി സ്വദേശിയായ യുവ എന്‍ജിനീയറും. യു.എ.ഇ നാഷണല്‍ സ്‌പേസ് ആന്റ് സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററില്‍ (എന്‍.എസ്.എസ്.ടി.സി) സാറ്റലേറ്റ് ഡവലപ്‌മെന്റ് എന്‍ജിനീയറുമായ  അഹമദ് മസ് ഊദിനാണ്.

മുപ്പത്തഞ്ചുകാരനായ അഹമദ് മസ് ഊദ്  കഴിഞ്ഞ    നാല് വര്‍ഷമായി യു.എ.ഇ എന്‍.എസ്.എസ്.ടി.സിയില്‍ സീനിയര്‍ റിസര്‍ച്ചെന്റായും വിവിധ പ്രോജക്ടുകളുടെ മാനേജറായും സേവനം ചെയ്തു വരുകയാണ്.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന സ്‌പേസ് ജനറേഷന്‍ അഡ്വൈസറി   കൗണ്‍സിലില്‍ യു.എ.ഇയെ  പ്രതിനിധീകരിച്ച് സംബന്ധിച്ചത്  മസ്ഊദായിരുന്നു. യു.എ.ഇയുടെ ചൊവ്വ ദൗത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും 2018ല്‍ ആരംഭിച്ച ചൊവ്വാ പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങളില്‍ ഈ യുവ എന്‍ജിനീയറും  ഭാഗമാണ്. ഏഴ് മാസത്തെ യാത്രക്ക് ശേഷമാണ് ഹോപ് പ്രോബ് കഴിഞ്ഞ ദിവസം  രാത്രി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഹോപ്പ് പ്രോബില്‍ നിന്ന് ഒരാഴ്ചക്കകം ചിത്രങ്ങള്‍ അയച്ച് തുടങ്ങും. മൂന്ന് അത്യാധുനിക സംവിധാനങ്ങള്‍ വഴിയാണ്  പര്യവേഷണം പൂര്‍ത്തിയാക്കുക. ഭൂമിയിലെ 687 ദിവസങ്ങളായിരിക്കും ചൊവ്വയിലെ ഒരുവര്‍ഷം. വിവര ശേഖരണം നടത്തുന്നതിന് ഇത്രയും ദിവസങ്ങള്‍ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരും. എമിറേറ്റ്‌സ് മാര്‍സ് മിഷനാണ് ഹോബ് പ്രോബ് ദൗത്യം നിര്‍വ്വഹിച്ചത്.  പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് യു.എ.ഇ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരെ ചൊവ്വയിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ഭാവി പദ്ധതികള്‍ യു.എ.ഇ ആവിഷ്‌ക്കരിച്ചു വരുകയാണ്.


 ഇതുമായി ബന്ധപ്പെട്ട ദൗത്യനിര്‍വ്വഹണത്തില്‍ അഹമദ് മസ് ഊദ് ഉണ്ടാകും.  യു.എ.ഇയുടെ സ്വപ്‌നനേട്ടത്തില്‍ പങ്കാളിയായതില്‍   അതീവ സന്തോഷത്തിലാണ് മസ് ഊദ്.


യു.കെയില്‍ നിന്ന് നാനോ ടെക്‌നോളജി ആന്റ് മെക്രോ സിസ്റ്റംസില്‍ എം.എസ്. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് മസ്ഊദ്  യു.എ.ഇയില്‍ എന്‍.എസ്.എസ്.ടി.സിയില്‍ സേവനം തുടങ്ങിയത്. അവധിക്കു നാട്ടിലെത്തിയിരുന്ന മസ് ഊദ് ഇന്ന് രാവിലെ യു.എ.യിലേക്ക് പോകും.
 യൂണിസെഫിന്റെ മിഡില്‍ ഈസ്റ്റ്  അംഗീകാരമുള്ള ട്രൈനര്‍ കൂടിയാണ് മസ് ഊദ്. സോളാര്‍ ഡ്രോണുകള്‍ വികസിപ്പിച്ചെടുത്തതിന് 2017ല്‍ യു.എ.ഇയുടെ ചാന്‍സലര്‍ ഇന്നൊവേഷന്‍ അവാര്‍ഡ് നേടിയിരുന്നു.  പള്ളിക്കര തൊട്ടിയിലെ പരേതനായ തൊട്ടിയില്‍ മുഹമ്മദിന്റെയും സുരയ്യ മുഹമ്മദിന്റെയും മകനാണ്. പരവനടുക്കത്തെ ഫാത്വിമത് ശബ്‌നയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മസ്ഹര്‍, മുഹമ്മദ് മാസിന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago