കോടതി വിധിയുമായി എത്തിയ ഷൈജലിനെ എം.എസ്.എഫ് യോഗത്തില്‍ പ്രവേശിപ്പിച്ചില്ല; വിധിപ്പകര്‍പ്പ് കിട്ടിയില്ലെന്ന് നേതാക്കള്‍
കോഴിക്കോട്: കോടതിവിധിയുടെ പശ്ചാത്തലത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഷൈജലിന് ഓഫിസിനുള്ളില്‍ കടക്കാനായില്ല. വാതില്‍ അടച്ചിട്ടാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ഇതേ തുടര്‍ന്ന് വാതിലിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ ശേഷം ഷൈജല്‍ മടങ്ങി.
കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എം.എസ്.എഫ് ഓഫീസിലേക്ക് ഷൈജലിന്റെ മടങ്ങിവരവ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഷൈജലിനെ കഴിഞ്ഞ ദിവസം എം.എസ.്എഫില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ ഷൈജല്‍ കോടതിയെ സമീപിക്കുകയായിരുന്നു. പുറത്താക്കിയ നടപടി വയനാട് മുന്‍സിഫ് കോടതി റദ്ദാക്കി കൊണ്ട് ഷൈജലിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഭരണഘടനക്ക് വിരുദ്ധമായാണ് പി.പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.
എന്നാല്‍ കോടതി വിധിയുടെ പകര്‍പ്പ് സംഘടനാ ഭാരവാഹികള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് നേതാക്കളുടെ നിലപാട്. അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എം എസ് എഫില്‍ നിന്നും ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."