HOME
DETAILS

സഊദിയിൽ ബഖാലകൾക്ക് പുതിയ മാർഗ്ഗ നിർദേശങ്ങൾ: ഒന്നാം ഘട്ടം പ്രാബല്യത്തിൽ

  
backup
February 11 2021 | 05:02 AM

new-rules-for-baqala-implemented-1002

   റിയാദ്: സഊദിയിൽ ബഖാലകൾക്ക് നിർബന്ധമാക്കിയ പുതിയ മാർഗ്ഗ നിർദേശങ്ങളുടെ ഒന്നാം ഘട്ടം ഇന്നലെ മുതൽ പ്രാബല്യത്തിലായി. സഊദി നഗര ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. മുഴുവൻ ബഖാലകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുക, എല്ലാ ഉത്പന്നങ്ങൾക്ക് മുകളിലും വില പ്രദർശിപ്പിക്കുക, തൊഴിലാളികളുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, ലൈസൻസ് ഉണ്ടായിരിക്കുക എന്നതടക്കമുള്ള മാർഗ്ഗ നിർദേശങ്ങളാണ് പ്രാബല്യത്തിലായത്.

     ഇലക്ട്രോണിക് ബില്ലുകൾ നൽകുന്നതിനുള്ള സംവിധാനം, പുതിയ ബോഡുകളുടെ നിബന്ധനകൾ പാലിക്കൽ, സ്ഥാപനത്തിലേക്ക് സുതാര്യമായ കാഴ്‌ച ഒരുക്കുക, പുറത്തേക്ക് വലിക്കുന്ന ഗ്ലാസ് ഡോർ സ്ഥാപിക്കുക, ലൈറ്റുകൾ ഉറപ്പ് വരുത്തുക, തീയണക്കാനുള്ള സിലിണ്ടറുകൾ സ്ഥാപിക്കുക, പ്രതലങ്ങളും ഫ്രീസറും ഗ്ളാസും എല്ലാം വൃത്തിയായി സൂക്ഷിക്കുക, ക്ളീനിംഗ് വസ്‌തുക്കളും മറ്റും ഭക്ഷണ സാധനങ്ങളിൽ നിന്ന് ദൂരെ മാറ്റി സ്ഥാപിക്കുക എന്നിവയാണ് രണ്ടാം ഘട്ട നിബന്ധനകളിൽ വരുന്നത്.

     കൂടാതെ, നിലവും മേൽക്കൂരയും ഭിത്തികളും റാക്കുകളും ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളും വൃത്തിയുള്ളതായിരിക്കൽ, റെഫ്രിജറേറ്ററുകളും ഫ്രീസറുകളും പരിസരപ്രദേശങ്ങളും വൃത്തിയുള്ളതായിരിക്കൽ, റാക്കുകൾക്കിടയിൽ മിനിമം അകലം പാലിക്കൽ, ശുചീകരണ വസ്തുക്കളും ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളിൽനിന്ന് ദൂരെ സൂക്ഷിക്കൽ, ഫസ്റ്റ് എയിഡ് ബോക്‌സ് എന്നിവ ഉൾപ്പെടെ ഏതാനും കാര്യങ്ങൾ കൂടി രണ്ടാം ഘട്ടത്തിൽ പാലിക്കണം.

   ഒന്നാം ഘട്ടം ഫെബ്രുവരിൽ 10 മുതലും രണ്ടം ഘട്ടം ജൂൺ 29 മുതലുമായിരിക്കും നടപ്പിലാക്കുകയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago