രാജ്യത്ത് ബി.ജെ.പി തകര്‍ച്ചയെ നേരിടുന്നു: സി.കെ സുബൈര്‍
കാസര്‍കോട്: രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നു വരുന്ന ദലിത് രോഷത്തില്‍ ബി.ജെ.പി തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. 'രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ അധികാരത്തില്‍ കൊണ്ടു വരാന്‍ കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത ഗുജറാത്തിലും ഉത്തരപ്രദേശിലും ദലിത് രാഷ്ട്രീയം കത്തിപ്പടരുകയാണ്. ഇതു ബി.ജെ.പി സര്‍ക്കാരിന്റെ പതനമാണ് സൂചിപ്പിക്കുന്നത്.
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയത് സി.പി.എമ്മിന്റെ പുതിയ നയത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നു. കൊലയാളികള്‍ക്കു തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടം യൂത്ത് ലീഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിനു തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. മുജീബ് കാടേരി മലപ്പുറം പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫയുടെ പേരില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം 'ഉള്ളാള്‍' എന്ന പുസ്തക രചയിതാവ് പി.വി ഷാജികുമാറിനു സി.പി സൈതലവി സമ്മാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് പി.ബി അബ്ദുല്‍ റസാഖ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ്, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സയ്യിദ് ഹാദി തങ്ങള്‍, അസ്‌ലം പടന്ന, സി.എല്‍ റഷീദ് ഹാജി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി ഉസാമ പള്ളങ്കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."