HOME
DETAILS
MAL
എറണാകുളം- ചെന്നൈ സ്പെഷല്‍ ട്രെയിന്‍
backup
August 18 2016 | 19:08 PM
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തിനും ചെന്നൈക്കുമിടയില്‍ 'സുവിധ' സ്പെഷല്‍ ട്രെയിന്‍ ഏര്‍പെടുത്തിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 82621 സെപ്തംബര്‍ രണ്ടിന് രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45ന് എറണാകുളം ജങ്ഷനിലെത്തും. തിരിച്ച് ട്രെയിന്‍ നമ്പര്‍ 82622 നമ്പര്‍ ട്രെയിന്‍ സെപ്തംബര്‍ അഞ്ചിനു രാത്രി ഏഴു മണിക്ക് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവില 7.45ന് ചെന്നൈ സെന്‍ട്രലിലെത്തും. ഈ വണ്ടികള്‍ക്ക് ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, കാട്പാടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കു വരുന്ന വണ്ടിക്ക് എറണാകുളം ടൗണ്‍സ്റ്റേഷനില്‍ അധിക സ്റ്റോപ്പുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."