ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളും സമ്പര്‍ക്ക രോഗികളും എറണാകുളത്ത്, രോഗം ഭേദമായവര്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ കൂടുതല്‍ രോഗികള്‍ എറണാകുളത്ത്. 589 പേര്., കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, എന്നിങ്ങനേയാണ് തൊട്ടു ജില്ലകളിലെ കണക്ക്.
4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോള്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളത്തു തന്നെയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ളത്. 560 പേര്, കോട്ടയം 526, പത്തനംതിട്ട 489, മലപ്പുറം 520, കോഴിക്കോട് 514 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ തൊട്ടുജില്ലകളിലെ കണക്ക്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ തൃശൂരിലാണ് കൂടുതല്‍ പേര്. എട്ടുപേര്‍. വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂര്‍ 3 വീതമാണ് തൊട്ടടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചത്.
രോഗം ഭേദമായവര്‍ തിരുവനന്തപുരത്താണ് കൂടുതല്‍. 424 പേര്, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായവരുള്ളത്. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,25,871 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."