റിയാദിൽ ആയുധ ധാരികൾ മൊബൈൽ കട കൊള്ളയടിച്ചു, വീഡിയോ
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ ആയുധ ധാരികൾ മൊബൈൽ കട കൊള്ളയടിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് ആയുധ ധാരികളായ രണ്ടു പേർ മൊബൈൽ കടയിലെത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച് പണവും മൊബൈലുകളും കവർന്നത്. രണ്ടു പേരിൽ ഒരാൾ അകത്ത് പരിശോധന നടത്തി പണവും മൊബൈലുകളും ശേഖരിക്കുമ്പോൾ മറ്റൊരാൾ പുറത്ത് അധികൃതർ ആരെങ്കിലും വരുന്നതും കാത്തിരിപ്പാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഊദി സോഷ്യൽ മീഡിയകളിൽ വ്യാപകമായി. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ടാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ആക്രമണത്തിൽ ഷോപ്പ് ഉടമക്ക് ഗുരുതര പരിക്കേറ്റതായി സഹോദരൻ പിന്നീട് വെളിപ്പെടുത്തി. പരിക്കേറ്റ ഷോപ്പ് ഉടമ വേദനകൊണ്ട് പുളയുന്ന ശബ്‌ദവും വീഡിയോയിൽ കേൾക്കാനാകും.
വീഡിയോ
[video width="848" height="480" mp4="https://suprabhaatham.com/wp-content/uploads/2021/02/riyadh-mobile-shop.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."