HOME
DETAILS

എറിന്‍ ജാക്‌സണ്‍ സ്‌കേറ്റിംഗ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യത്തെ ബ്‌ളാക്ക് വുമണ്‍

  
backup
February 15 2022 | 05:02 AM

world-erin-jackson-gold-medal1323123

പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ : ചൈനയില്‍ നടക്കുന്ന 2022 വിന്റര്‍ ഒളിമ്പിക്‌സില്‍ ഒളിമ്പിക്‌സില്‍ 500 മീറ്റര്‍ സ്‌കേറ്റിംഗില്‍ ഏറ്റവും വേഗതയേറിയ താരം അമേരിക്കയില്‍ നിന്നുള്ള എറിന്‍ ജാക്‌സണ്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഫെബ്രു.12 ശനിയാഴ്ചയായിരുന്നു സ്‌കേറ്റിംഗ് ഫൈനല്‍ .

1994 ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ വനിത സ്‌കേറ്റിംഗില്‍ ഗോള്‍ഡ് മെഡലിന് അര്‍ഹയായത് . ഒരു കറുത്തവര്‍ഗക്കാരി എന്ന പ്രത്യേകത കൂടി ഈ മെഡലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. 37.04 സെക്കന്റ് കൊണ്ടാണ് 500 മീറ്റര്‍ സ്‌കേറ്റിംഗ് എറിന്‍ പൂര്‍ത്തീകരിച്ചത് .

29 വയസ്സുള്ള എറിന്‍ ആദ്യം ഇന്‍ലൈന്‍ സ്‌കേറ്ററായിരുന്നുവെങ്കിലും 2017 ലാണ് ഐസ് സ്‌കേറ്റിംഗിലേക്ക് മാറിയത് . 2021 ല്‍ പോളണ്ടില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ 500 മീറ്റര്‍ സ്പീഡ് സ്‌കേറ്റിംഗില്‍ വിജയിച്ചിരുന്നു . ഫ്‌ലോറിഡായിലായിരുന്നു ഇവരുടെ ജനനം . ഷോര്‍സ് ക്രിസ്ത്യന്‍ അക്കാദമിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍ന്ന് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയില്‍ നിന്നും ബിരുദം നേടി .

200809 ജൂനിയര്‍ വേള്‍ഡ് ച്യമ്പ്യന്‍ഷിപ്പില്‍ 500 മീറ്റര്‍ സ്‌കേറ്റിംഗിലും ഇവര്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു . 2022 വിന്റര്‍ ഒളിംപിക്‌സില്‍ വെറും നാല് മാസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. റിനെ ഹില്‍ഡി ബ്രാന്‍ഡായിരുന്നു ഇവരുടെ പരിശീലകന്‍ . ഏറിന്റെ ചരിത്രവിജയത്തില്‍ അഭിമാനിക്കുന്നുവെന്ന് കോച്ച് ഹില്‍ഡി പറഞ്ഞു

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  24 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  24 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  24 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  24 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  24 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  24 days ago