കാപ്പന് യു.ഡി.എഫിനൊപ്പം: എന്‍.സി.പിയില്‍ പിളര്‍പ്പ്
കോട്ടയം: മുന്നണി മാറിയാലും ഇല്ലെങ്കിലും എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. പാലയിലുറച്ച് നില്ക്കുന്ന മാണി.സി കാപ്പന് യു.ഡി.എഫിലേക്കെന്നു പ്രഖ്യാപിച്ചു. ഇടതുമുന്നണി നീതികേട് കാണിച്ചതായും പാലയിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും മാണിസി.കാപ്പന് പ്രഖ്യാപിച്ചു. ഐശ്വര്യകേരള യാത്രയില്‍ യു.ഡി.എഫിന്റെ ഘടകകക്ഷിയായാണ് പങ്കെടുക്കുക. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ലെന്നും അവര്‍ തന്നോടൊപ്പമുണ്ടെന്നും കാപ്പന് അവകാശപ്പെട്ടു.
അതേ സമയം കാപ്പന് യു.ഡി.എഫിലേക്ക് ചേക്കേറുന്നത് ഇടതുമുന്നണിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ആ തീരുമാനത്തിനൊരു രാഷ്ട്രീയ പ്രസക്തിയുമില്ലെന്ന് സി.പി.എം സെക്രട്ടറിയായ എ. വിജയരാഘവന് പ്രതികരിച്ചു. എന്‍.സി.പി ഇടതുമുന്നണിക്കൊപ്പമുണ്ട്. കാപ്പന് വിട്ടുപോകുന്നത് വ്യക്തിപരമായ താത്പര്യത്തിനുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കാപ്പന്റേത് അനീതിയാണെന്നും യു.ഡി.എഫുമായി നേരത്തെ കരാറുപ്പിച്ചശേഷമാണ് കാപ്പന്റെ പോക്കെന്നും മന്ത്രി എ.കെ ശശീന്ദ്രന് പ്രതികരിച്ചു. കാപ്പനോടൊപ്പം ഇല്ലെന്ന് വിവിധ ജില്ലാകമ്മിറ്റികള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഇടതുമുന്നണിയുമായി യോജിച്ച് പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ എന്‍.സി.പിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം.
മുന്നണി വിടാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ മന്ത്രി എ.കെ ശശീന്ദ്രനും കൂട്ടരും പാര്‍ട്ടി വിട്ടേക്കും. പാല സീറ്റില്‍ വിട്ടുവീഴ്ച ചെയ്ത് മുന്നണിയില്‍ തുടരാനാണ് നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ മാണി സി.കാപ്പനും കൂട്ടരും മുന്നണി വിടും.
കൈപ്പത്തി ചിഹ്നത്തില്‍ പാലയില്‍ മത്സരിക്കാന്‍ യു.ഡി.എഫ് കാപ്പനെ ക്ഷണിച്ചിട്ടുമുണ്ട്. ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും പാല സീറ്റില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു മാണി സി കാപ്പന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."