അന്യായം അനീതി; ഇന്ത്യന്‍ തടവറകളില്‍ കഴിയുന്നവരില്‍ 75 ശതമാനവും ഒരു വിചാരണ പോലും നേരിടാത്തവര്‍
ഇന്ത്യന്‍ തടവറകളില്‍ വിചാരണ കാത്ത് കഴിയുന്നത് ആയിരങ്ങള്‍. ആകെ തടവുകാരില്‍ നാലില്‍ മൂന്നു ശതമാനവും അതായത് 75 ശതമാനവും ഇതുവരെ വിചാരണ പോലും ഇല്ലാതെ കഴിയുന്നവരാണെന്ന് ലോജിക്കല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020ലാണ് വിചാരണകള്‍ക്കായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കുറഞ്ഞെന്നാണ് കണക്ക്. എന്നാല്‍ വിചാരണ ചെയ്യപ്പെടാതെ ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളുടെ തോത് ഏറെ ഉയരുകയും ചെയ്തിരിക്കുന്നു.
കൊവിഡ് 19 ബാധിച്ച വര്‍ഷം 2019 നെ അപേക്ഷിച്ച് ജാമ്യത്തില്‍ വിട്ടയച്ച വിചാരണക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. അതേ വര്‍ഷം ജയിലില്‍ നിന്നുള്ള കോടതി സന്ദര്‍ശനങ്ങളുടെ എണ്ണത്തില്‍ മൊത്തത്തിലുള്ള കുറവും ഡാറ്റ രേഖപ്പെടുത്തുന്നു.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വിചാരണത്തടവുകാരുള്ളത്. ഏറ്റവും കുറവ് കേരളത്തിലും.
അങ്ങേ അറ്റത്തെ അനീതിയാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഴിക്കുള്ളില്‍ കിടക്കുന്ന പലരും നിരപരാധികളായിരിക്കാം. മാത്രമല്ല വിചാരണ കാത്ത് വര്‍ഷങ്ങളോളം കഴിയേണ്ടി വരുന്ന അവസ്ഥ അവരെ മാനസികമായി തളര്‍ത്തുന്നു. പിന്നെ ജയിലുകളിലെ അംഗസംഖ്യ കൂടുന്നത് സുരക്ഷക്കും ആരോഗ്യത്തിനും ഭീഷണിയാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."