പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണം: കെ.ഐ.സി
കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് തൊഴില്‍നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായികാര്യക്ഷമമായ പദ്ധതികള്‍നടപ്പാക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പ്രകടന പത്രികയിലുള്‍പ്പെടെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണം.
സ്വദേശി വല്‍കരണവും, കോവിഡ്‌വ്യാപന നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണമായി നിരവധി പേര്‍ക്കാണ് ദിനേന തൊഴില്‍ നഷ്ടപെടുന്നത്. ചെറുകിട സ്ഥാനപനങ്ങളും മറ്റു വ്യവസായങ്ങളും നടത്തുന്ന പ്രവാസികളില്‍ പലരും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായുളളപ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ ക്രിയാത്മകമായ സമീപനമാണ് ഭരണകര്‍ത്താക്കള്‍ കൈകൊള്ളേണ്ടത്. എല്ലാ പ്രവാസി സംഘടനകളും ഇത്തരം ആവശ്യങ്ങള്‍ക്കായി ഐക്യത്തോടെ നിലകൊള്ളണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."