എന്താണ് ലസ്സ പനി? പടര്‍ന്നു പിടിക്കുന്നത് എങ്ങനെ? ലക്ഷണങ്ങള്‍
യു.കെ മറ്റൊരു ആരോഗ്യ അപകടത്തെ അഭിമുഖീകരിക്കുകയാണിപ്പോള്‍. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന ലസ്സ പനി. ഫെബ്രുവരി 11ന് രോഗനിര്‍ണയം നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് അവിടെയുള്ള ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മരണനിരക്ക് ഇപ്പോള്‍ 1 ശതമാനമാണെങ്കിലും മൂന്നാം ത്രിമാസത്തിലെ ഗര്‍ഭിണികളെപ്പോലെയുള്ള ചില വ്യക്തികളില്‍ അപകടസാധ്യത വളരെ കൂടുതലാണ്.
യുകെയില്‍ ലസ്സ പനി സ്ഥിരീകരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ രോഗികളില്‍ ഒരാള്‍ ഫെബ്രുവരി 11ന് മരിച്ചുവെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അവസാനമായി വന്ന റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആദ്യമായി കേസുകള്‍ കണ്ടെത്തിയത് നൈജീരിയയില്‍ ആയിരുന്നു. ഇവിടുത്തെ ഒരു പട്ടണത്തിന്റെ പേരിലാണ് ഈ വൈറസിന് ലസ്സ എന്ന് പേര് നല്‍കിയിരിക്കുന്നത്.
എന്താണ് ലസ്സ പനി?
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു വൈറല്‍ രോഗമാണ് ലസ്സ പനി.
ഈ രോഗവുമായി ബന്ധപ്പെട്ട് ഗര്‍ഭിണികളില്‍ മരണനിരക്ക് കൂടുതലാണ്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അനുസരിച്ച്, ഏകദേശം 80 ശതമാനം കേസുകളും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗനിര്‍ണയം നാടക്കാതെ പോകുന്നു.
- ലക്ഷണങ്ങള്‍:
രോഗം ബാധിച്ച വ്യക്തിക്ക് ലക്ഷണങ്ങളായി പണിയും തലവേദനയും ഒപ്പം കൈകാലുകളില്‍ വേദന
തൊണ്ടവേദന, വരണ്ട ചുമ, നെഞ്ച് വേദന ഒപ്പം അടിവയറ്റില്‍ വേദന
രോഗം ബാധിച്ച വ്യക്തിക്ക് ലക്ഷണങ്ങളായി പണിയും തലവേദനയും ഒപ്പം കൈകാലുകളില്‍ വേദനയും ഉണ്ടാകും.
തൊണ്ടവേദന, വരണ്ട ചുമ, നെഞ്ച് വേദന ഒപ്പം അടിവയറ്റില്‍ വേദന എന്നിവയുമുണ്ടാകും.
മിക്ക കേസുകളിലും, രോഗം പിടിപെടുന്നവര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ, എല്ലാ കേസുകളിലും ആന്തരിക രക്തസ്രാവം ഉണ്ടാകില്ല. എന്നിരുന്നാലും, ഗര്‍ഭിണികളായ സ്ത്രീകളില്‍ രോഗം വരാനുള്ള സാധ്യത 20 ശതമാനത്തില്‍ അധികമാണ്. ഇതില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ 15 ശതമാനം രോഗികളും മരിക്കാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലസ്സ പനി പടര്‍ന്നു പിടിക്കുന്നത് എങ്ങനെ?
ആഫ്രിക്കന്‍ വോള്‍വറിന്‍ എലി പരത്തുന്ന ലാസ വൈറസാണ് ലസ്സ പനിയുടെ കാരണം. എലികളുടെ വിസര്‍ജ്യം വഴി വൈറസ് ഭക്ഷണത്തിലേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ വൈറസിന്, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."