HOME
DETAILS

ബഹ്‌റൈൻ വഴി സഊദിയിലെത്താനുള്ള ശ്രമവുമായി ദുബൈയിൽ കുടുങ്ങിയവർ; പക്ഷെ ഇക്കാര്യങ്ങൾ പാലിക്കണം

  
backup
February 13 2021 | 19:02 PM

from-dubai-to-saudi-through-bahrain-13002

   ദമാം: വൈറസ് വ്യാപന പശ്ചാത്തലത്തിൽ സഊദിയിലേക്ക് പുറപ്പെടുകയും പൊടുന്നനെ സഊദി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തതോടെ ദുബൈയിൽ കുടുങ്ങിയ ഇന്ത്യക്കാർ ബഹ്‌റൈൻ വഴി സഊദിയിലെത്താനുള്ള ശ്രമവുമായി രംഗത്ത്. ഏതാനും പേർ ദുബൈയിൽ നിന്നും ബഹ്‌റൈനിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. സഊദിയിലേക്ക് പ്രവേശനത്തിനായി ഇവർ ഇപ്പോൾ ഇവിടെ ക്വാറന്റൈനിൽ കഴിയുകയാണ്.എന്നാൽ, ഇതിനായി ഏതാനും കാര്യങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

   സഊദിയിൽ നിന്നും റീ എൻട്രിയിൽ നാട്ടിൽ പോയവരിൽ തിരിച്ചു വരുമ്പോൾ ദുബൈയിൽ കടുങ്ങിയവരാണ് ഇത്തരത്തിൽ ഇപ്പോൾ ബഹ്‌റൈനിൽ എത്തിയിരിക്കുന്നത്. സഊദി ഇഖാമ കൈവശമുള്ളവർക്കാണ് ബഹ്‌റൈൻ പ്രവേശനാനുമതി നൽകുന്നത്. ഇവർ ബഹ്‌റൈനിൽ പതിനാല് ദിവസം കഴിയാനുള്ള ഹോട്ടൽ ബുക്കിങ് ഓൺലൈനിൽ നടത്തുകയും ബഹറൈനിൽ ഇറങ്ങിയ ഉടൻ ഓൺ അറൈവൽ വിസ എടുക്കാനുള്ള പണം അടക്കാനുള്ള കാർഡും കൊവിഡ് ടെസ്‌റ്റ് നടത്താനുള്ള പണം ഓൺലൈനിൽ അടക്കുകയും വേണം. 50 സഊദി റിയാലിന് സമാനമായ തുകയാണ് വിസക്ക് ആവശ്യമുള്ളത്. ഗൾഫ് എയറിന്റെ ടിക്കറ്റ് എടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. എന്നാൽ, ഗൾഫ് എയർ ഓഫീസിൽ ഇന്ന് അന്വേഷിച്ചപ്പോൾ തങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ലെന്ന് അറിയിച്ചതായും ദുബൈയിൽ കുടുങ്ങിയവർ വ്യക്തമാക്കി. അതേസമയം, ചിലർ മറ്റു വിമാനങ്ങളിലും പോയതായും വിവരമുണ്ട്. 

     ഇത് പാലിച്ച് ദുബായിൽ നിന്നും ബഹ്‌റൈനിൽ എത്തിയവർ യാതൊരു ബുദ്ധിമുട്ടും കൂടാതെ പുറത്തിറങ്ങിയിട്ടുണ്ട്. യുഎഇയിലെ ഗൾഫ് എയർ ഓഫീസിൽ ബന്ധപ്പെട്ടാൽ വേണ്ട നടപടിക്രമങ്ങൾ വിവരിച്ചു നൽകുന്നുണ്ടന്നും നിലവിൽ ദുബൈയിൽ നിന്നും ബഹ്‌റൈനിൽ എത്തി സഊദിയിലേക്ക് പ്രവേശിക്കാനായി ക്വാറന്റൈനിൽ കഴിയുന്ന യാത്രക്കാരൻ സുപ്രഭാതത്തോട് വ്യക്തമാക്കി. എന്നാൽ, തീരുമാനം എടുക്കും മുമ്പ് വ്യക്തമായി അന്വേഷണം നടത്തി പൂർണ്ണ ബോധ്യത്തോടെയായിരിക്കണം ബഹ്റൈനിലേക്ക് യാത്ര തിരിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  19 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  19 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago