HOME
DETAILS

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: ജിഫ്‌രി തങ്ങൾ

  
backup
February 15 2022 | 20:02 PM

86432-653-2


കോഴിക്കോട്
ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ സമസ്ത പ്രവാസി സെൽ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. ഹിജാബുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദം ഒരു വിഭാഗത്തിന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുമേൽ കോടാലി വെക്കലാണ്. വിവാഹപ്രായം ഉയർത്തുന്ന വിഷയത്തിലടക്കം ഇതാണുണ്ടായത്. ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും അവരുടെ നിബന്ധനകൾ പ്രകാരം ജീവിക്കാൻ കഴിയണം. മുസ്‌ലിം സമുദായത്തിന് മറക്കപ്പെടേണ്ടതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളുണ്ട്. ഹിജാബ് ഇസ്‌ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. അതു കൃത്യമായി ഖുർആനിൽ പറയുന്നുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീകൾക്ക് ഇന്ത്യയിൽ അവകാശമുണ്ട്. അത് ഭരണഘടന തന്നെ ഉറപ്പുനൽകുന്നു. ഹിജാബിന്റെ പേരിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണ്. ഹിജാബ് നിരോധനം, വിവാഹപ്രായത്തിലെ മാറ്റം ഇവയിലെല്ലാം മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇസ്‌ലാമിന്റെ നിയമം പാലിക്കാത്തവരെ ഉയർത്തിക്കാണിച്ച് വിഷയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകരുത്. വിശുദ്ധ ദീനിനെ വികൃതമായ രീതിയിൽ ചിത്രീകരിക്കാനാണ് പലരും ഇതുവഴി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മാധ്യമങ്ങൾക്ക് മാധ്യമങ്ങളുടേതായ സ്വാതന്ത്ര്യമുണ്ടാകും. ഭരണഘടനക്കെതിരായി എന്തെങ്കിലും ചെയ്താൽ അത് തിരുത്തപ്പെടണം. അല്ലാതെ നിരോധനവുമായി മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടതെന്നും തങ്ങൾ പ്രതികരിച്ചു. സമസ്ത പ്രവാസി സെൽ സംസ്ഥാന ചെയർമാൻ ആദൃശേരി ഹംസക്കുട്ടി മുസ് ലിയാർ അധ്യക്ഷനായി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സിദ്ദീഖ് നദ് വി ചേറൂർ, സമസ്ത പ്രവാസി സെൽ സംസ്ഥാന വർക്കിങ് കൺവീനർ ഹംസ ഹാജി മൂന്നിയൂർ, ഇസ്മാഈൽ കുഞ്ഞു ഹാജി മാന്നാർ, കെ. അബൂബക്കർ ഫൈസി ചെമ്മനങ്ങാട്, മുസ്തഫ ബാഖവി കോഴിക്കോട്, മജീദ് പത്തപ്പിരിയം സംസാരിച്ചു. വിവിധ വിഷയങ്ങളിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, റാശിദ് ഗസ്സാലി വയനാട്, പ്രവാസി ക്ഷേമനിധി മെംബർ രാകേഷ് എന്നിവർ ക്ലാസെടുത്തു.
എ.പി.പി കുഞ്ഞഹമ്മദ് ഹാജി ചന്തേര (കാസർകോട്), വി.കെ മുഹമ്മദ്, എ.കെ അബ്ദുൽ ബാഖി (കണ്ണൂർ), ആർ.വി അബ്ബാസ് ദാരിമി (കോഴിക്കോട്), പി.സി ഉമർ മൗലവി (വയനാട്), പി.എസ്.എച്ച് തങ്ങൾ, കെ.വി ശൈഖലി മുസ്‌ലിയാർ (മലപ്പുറം), ഡോ. കുഞ്ഞിക്കോയ തങ്ങൾ, എൻജിനീയർ ബശീർ ഹാജി (തൃശൂർ), ഹസൻ ആലങ്കോട് (തിരുവനന്തപുരം) ചർച്ചയിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago