6,943.37 കോടിയുടെ 44 പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം
തിരുവനന്തപുരം
സംസ്ഥാനത്ത് 6,943. 37 കോടിയുടെ 44 പുതിയ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് ധനാനുമതി ലഭിച്ചത്. വയനാട് തുരങ്കപാത, മലയോര ഹൈവേ, ദേശീയ ജലപാത നവീകരണം എന്നിവയടക്കമുള്ള വിവിധ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4,397.88 കോടിയുടെ 28 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. ജലവിഭവ വകുപ്പ്- 273.52 കോടിയുടെ നാല് പദ്ധതികൾ, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്- 392.14 കോടിയുടെ ഏഴ് പദ്ധതികൾ എന്നിങ്ങനെ അനുമതി ലഭിച്ചു. ഇതുവരെ ആകെ 70,762.05 കോടിയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്.
ഇവയിലേക്കായി ഇതുവരെ 17,052.89 കോടി ചെലവഴിച്ചുവെന്നും 4,428.94 കോടിയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിച്ചുവെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."