HOME
DETAILS
MAL
ഇന്ധന വില വീണ്ടും കൂട്ടി; എട്ടു മാസത്തിനിടെ കൂട്ടിയത് 17 രൂപയിലേറെ
backup
February 14 2021 | 04:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില പിന്നെയും വര്‍ധിപ്പിച്ചു. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു.
ഇതോടെ നാലു ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് ഒരു രൂപ 65 പൈസയും പെട്രോളിന് ഒരു രൂപ 48 പൈസയുമാണ് കൂട്ടിയത്.
കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികള്‍ ഇന്ധനവിലയില്‍ വര്‍ധനവ് നടത്തിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്. കഴിഞ്ഞ ദിവസം അത് തൊണ്ണൂറും കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."