മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ല: ടി.പി പീതാംബരന്
കൊച്ചി: എന്‍.സി.പിയില്‍ നിന്നുള്ള മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിയിക്ക് കൊടുത്തതിലുള്ള വിഷമമാണ് കാപ്പനെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എല്‍.ഡി.എഫില്‍ തുടരുന്നത് ആശയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പീതാംബരന് പറഞ്ഞു.
കാപ്പനൊപ്പം പത്ത് ഭാരവാഹികള്‍ രാജിവെച്ചുവെന്നും കാപ്പന് പോയാലും പാലായില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിനൊപ്പം ചേരുമെന്ന് മാണി സി. കാപ്പന് കോട്ടയത്ത് പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍.സി.പി.യില്‍ തന്നെയുണ്ടെന്നും മാണി സി. കാപ്പന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."