HOME
DETAILS
MAL
കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി
backup
February 14 2021 | 07:02 AM
തേഞ്ഞിപ്പാലം: വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തര നിര്‍ദേശം ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്ന് തുടത്തം മുതല്‍ സ്വീകരിക്കുന്ന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."