HOME
DETAILS
MAL
നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍: ബജറ്റ് മാര്‍ച്ച് 11ന്
backup
February 16 2022 | 07:02 AM
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് 21ാം തീയതി തിങ്കളാഴ്ച സഭ യോഗം ചേര്‍ന്ന്, സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും.
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ന് ധനകാര്യ മന്ത്രിസഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17ന് 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."