HOME
DETAILS
MAL
മുഖ്യമന്ത്രിയ്ക്ക് നന്ദി; ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണമെന്ന് അപേക്ഷ: മാണി സി കാപ്പന്‍
backup
February 14 2021 | 08:02 AM
പാല: ഐശ്വര്യകേരള യാത്രയുടെ വേദിയിലും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മാണി സി കാപ്പന്‍. ഇടതുമുന്നണിക്ക് പ്രിയപ്പെട്ടവനായിരുന്നു, പിണറായിയുടെ അടുത്ത ആളായിരുന്നു. പാലാ കൊടുക്കാം എന്ന് വാദ്ഗാനം ചെയ്താണ് ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിച്ചതോടെ ജോസ് കെ മാണി പാലായില്‍ പ്രവര്‍ത്തനം തുടങ്ങി. പാലാ കേരള കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ എന്ന് ജോസ് കെ മാണി പറഞ്ഞു. പക്ഷെ പോപ്പ് വേറെ ആണെന്ന് അദ്ദേഹം മറന്നു.
കഴിഞ്ഞ 25 കൊല്ലം ചോരയും നീരും പണവും ഇടതുമുന്നണിക്ക് വേണ്ടി ചെലവഴിച്ചതാണ്. അത് തിരിച്ച് വേണം എന്നല്ല പറയുന്നത്. എംഎല്‍എ സ്ഥാനം രാജിവക്കണം എന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇടതു മുന്നണിയിലേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. യുഡിഎഫ് വോട്ട് കൊണ്ട് ജയിച്ച റോഷി അഗസ്റ്റിനും ചാഴിക്കാടനും എന്‍ ജയരാജും എല്ലാം രാജിവയ്‌ക്കേണ്ടേ എന്നും മാണി സി കാപ്പന്‍ ചോദിച്ചു.
ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ ഒന്ന് കാണണം എന്നാണ് എനിക്ക് പിണറായി വിജയനോട് പറയാനുള്ളത്. അതില്‍ ഒരു പാഴ്സല്‍ വരുന്നുണ്ട് എന്നെ പോലൊരു മൊട്ടത്തലയന്‍. അത് ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാണാം. യുഡിഎഫിന്റെ നേതാക്കള്‍ ആ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിന് കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ എനിക്ക് കഴിയും. പാലായിലെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്.'- മാണി സി കാപ്പന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."