HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ വേദിയിയിലും 'കറുപ്പി'ന് വിലക്ക്; കറുത്ത മാസ്ക് ധരിക്കരുതെന്ന്
backup
February 14 2021 | 09:02 AM
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈയിലെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്. ചടങ്ങിലെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത് മാസ്ക് ധരിക്കരുതെന്ന നിര്‍ദേശം കേരളത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്ഘിപ്പിച്ച പാത ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി ഇവിടെയെത്തുന്നത്. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരു സംസ്ഥാനങ്ങളിലും അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."