ഹിജാബില്‍ ഗവര്‍ണറുടേത് പരിമിതമായ അറിവ്; പദവിയിലിരുന്ന് ഇങ്ങനെ പറയുന്നത് ശരിയല്ല: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹിജാബില്‍ അവസരം ഉപയോഗിച്ച് ഗവര്‍ണര്‍ വിവാദമുണ്ടാക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത് ചെയ്യുന്നത് അനൗചിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവര്‍ണര്‍ പറയുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഗവര്‍ണര്‍ ഫത് വ ഇറക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബില്‍ ഗവര്‍ണറുടെ പരിമിതിമായ അറിവ് പ്രശ്‌നമാണ്, ഹിജാബ് ഒന്നിനും ഒരു തടസ്സമല്ലെന്നും സംശയമുണ്ടെങ്കില്‍ മറ്റു പല രാജ്യങ്ങളിലും പോയി നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ബോര്‍ഡിലെ അഴിമതി നിലവിലുള്ള ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തിയത് ഗൗരവമുള്ള കാര്യമാണ്. കെ റെയില്‍ ഇപ്പോള്‍ കിട്ടിയ സ്റ്റേ, അനുമതി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഭരണ ഘടന പദവിയില്‍ ഇരുന്ന് ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകള്‍ ഔചിത്യം ഇല്ലായ്മയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."