ദുരിബാധിതരുടെ ഐക്യപ്പെടല്‍
ദുരിതബാധിതരുടെ, അന്നംമുട്ടിയവരുടെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യപ്പെടലാണ്. സേഫ് സോണിലിരുന്ന് രാഷ്ട്രീയാധികാരം പറയുന്നവര്‍ക്കും സഹതപിക്കുന്നവര്‍ക്കുമൊക്കെ മനസിലാക്കേണ്ടതില്ലാത്ത, മനസിലാവാത്ത ഇരജീവിതം നയിക്കുന്നവരുടേതാണ് ചിത്രം.
കശ്മീര്‍ തന്നെയാണ്. ദാല്‍ തടാകത്തിന്റെ പുറംപോക്കിലെ ഏഴ് ലക്ഷത്തോളം വരുന്ന പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്ന കശ്മീരി യുവാക്കളാണ്. മഞ്ഞിന്റെ പുതപ്പണഞ്ഞ ആപ്പിള്‍ തോട്ടങ്ങള്‍ക്കും തണുത്തുറഞ്ഞ ദാല്‍ തടാകത്തിനും മൈനസ് പത്ത് ഡിഗ്രി എന്ന അതിശൈത്യത്തിനും ഭരണകൂടത്തിന്റെ തോക്കിന്‍കുഴലിനും മുന്നില്‍ നിന്നാണ് സഹജീവി സ്‌നേഹത്തിന്റെ തടുത്തുനിര്‍ത്താന്‍ പറ്റാത്ത മുന്നേ പറഞ്ഞ ദുരിബാധിതരുടെ ഐക്യപ്പെടല്‍.
കൂട്ടായ്മയുടെ വെളിച്ചം
വര്‍ണവെളിച്ചം വിളവിറക്കുന്ന പാടങ്ങള്‍ കണ്ടിട്ടുണ്ടോ? കര്‍ഷകരും പ്രകൃതിയും ഭരണാധികാരികളും ശാസ്ത്രജ്ഞരും ഒരുമിച്ച് വിത്തിറക്കുന്ന ഇടങ്ങള്‍. ഇവിടങ്ങളില്‍ വിളവെടുക്കുന്നത് സന്തോഷം കൂടിയാണ്. സമൃദ്ധിയും.
ചിത്രം നെതര്‍ലാന്റ്‌സിലെ കൃഷി പാടങ്ങളില്‍ നിന്നുള്ളതാണ്. കണ്ണിമ ചിമ്മാതെ നോക്കി നില്‍പ്പിക്കുന്ന വര്‍ണ പ്രപഞ്ചം തീര്‍ക്കുന്നതാണ് നെതര്‍ലാന്റ്‌സിന്റെ സൂര്യാസ്തമയം. കൃഷി പാടങ്ങളില്‍ അതിന് എല്‍.ഇ.ഡി വെളിച്ചം കൊണ്ട് പശ്ചാത്തല വര്‍ണമൊരുക്കി തദ്ദേശീയരായ ശാസ്ത്രജ്ഞര്‍. അവര്‍ കര്‍ഷകര്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നത് വിശാലമായ സാധ്യതകളാണ്. സന്തോഷം വിളവെടുക്കുന്നതിനുള്ള വിശാലമായ സാധ്യതകള്‍.
മാളത്തിലുള്ളത്
ഹിമാലയത്തില്‍ വീണ്ടും പ്രകൃതി ക്ഷോഭിച്ചിരിക്കുന്നു. അതിതീവ്ര പ്രകൃതിക്ഷോഭ സാധ്യതയുള്ള ഉത്തരാഖണ്ഡില്‍ തന്നെയാണ് ഇത്തവണയും മഞ്ഞുമല പിളര്‍ന്ന് താഴേക്ക് കുത്തിയൊഴുകിയത്. ഉത്തരാഖണ്ഡ് ദേവഭൂമിയാണ്. തീര്‍ഥാടന ടൂറിസത്തിന്റെ ആസ്ഥാനം. ഹരിദ്വാറും ബദരീനാഥും കേദാര്‍നാഥുമടക്കം വിശ്വാസിലോകത്തിന്റെ സ്വപ്‌ന ഭൂമി. നൈനിറ്റാളും ഡെറാഡൂണുമടക്കമുള്ള ടൂറിസം സാധ്യതകള്‍ വേറെ. ഹിമാലയത്തിലെ ഹിമാദ്രിയിലും ഹിമാചലിലും ഒരേപോലെ സ്ഥലം പങ്കിടുന്ന ഉത്തരാഖണ്ഡ്.
പക്ഷേ, കാര്യങ്ങളുടെ മറുവശം ഗുരുതരമാണ്. പ്രകൃതിയെ മാനിക്കാതെയുള്ള നിര്‍മാണ പ്രവൃത്തികള്‍, മലകളുടെ മാറിടംതുരന്ന് പോകുന്ന റോഡുകള്‍, കാലാവസ്ഥയെ കീഴ്‌മേല്‍ മറിക്കുന്ന മലിനീകരണം, ദൂരവ്യാപക പ്രത്യാഘാതങ്ങളുടെ ആഴവും പരപ്പും അറിയാതെ മനുഷ്യര്‍ പ്രകൃതിയെ പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അതായത് കൊത്തിയതിലും വലുതാണ് മാളത്തിലുള്ളതെന്ന് വേണം കരുതാന്‍.
ഫോര്‍ട്ട് ബോയാര്‍ഡ്
കപ്പലിന്റ രൂപസാദൃശ്യങ്ങളോടെ കടലിന് നടുവില്‍ നിര്‍മിച്ചെടുത്ത കല്‍ മന്ദിരമാണ് ഫോര്‍ട്ട് ബോയാര്‍ഡ്. മെഡിറ്ററേനിയന്‍ കടലില്‍ ഫ്രഞ്ച് തീരത്ത് നിന്നുമാറി തീരവുമായി ബന്ധമില്ലാതെ കിടക്കുന്ന ഈ ശിലാ നിര്‍മിതിക്ക് 150 വര്‍ഷത്തോളം പഴക്കമുണ്ട്. പല കാലങ്ങളിലായി പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു. കുറച്ചുകാലം ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ അധികാരികള്‍ക്ക് ജീവിക്കാനുള്ള സുരക്ഷിത കേന്ദ്രമായിരുന്നെങ്കില്‍ പിന്നീട് കൊടുംകുറ്റവാളികളെ പുറംലോകവുമായി ബന്ധം വിച്ഛേദിപ്പിക്കുന്ന ജയിലായിരുന്നു ഫോര്‍ട്ട് ബോയാര്‍ഡ്. പിന്നീട് തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത അവഗണിക്കപ്പെട്ട കല്‍പ്രതിമയായി നില്‍ക്കാനായിരുന്നു നിയോഗം. തലവര മാറ്റിയത് തൊണ്ണൂറുകളുടെ അവസാനത്തില്‍ വന്ന ഫോര്‍ട്ട് ബോയാര്‍ഡ് എന്ന പേരുള്ള ഗെയിം സീരിസിന്റ വരവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."