HOME
DETAILS
MAL
കോഴിക്കോട് മണിയൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; ഒരാളുടെ കൈപ്പത്തി തകര്‍ന്നു
backup
February 16 2022 | 17:02 PM
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി തകര്‍ന്നു. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന് സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബി.ജെ.പി പ്രവര്‍ത്തകനാണ് ഹരിപ്രസാദെന്ന് പൊലിസ് പറഞ്ഞു. വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ശബരിമല സമരത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തതിന് ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."