'ഞങ്ങൾക്കൊപ്പം നിങ്ങളും വേണം', കൊടിയത്തൂർ പഞ്ചായത്ത് ഓൺലൈൻ പ്രവാസി ഗ്രാമസഭ ശ്രദ്ധേയമായി
മദീന: ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രവാസി ഓൺലൈൻ ഗ്രാമസഭ. 'ഞങ്ങൾക്കൊപ്പം നിങ്ങളും വേണം'എന്ന പേരിൽ കൊടിയത്തൂർ പഞ്ചായത്താണ് വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഉൾപ്പെടുത്തി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ചത്. ഗള്‍ഫ് പ്രവാസികള്‍ ഉള്‍പടെ ഒട്ടേറെ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ ഗ്രാമ സഭയിൽ പങ്കെടുത്തു. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്കൂള്‍ അഡ്മിഷന്‍ എളുപ്പത്തിലാക്കുക, പഞ്ചായത്തിന്‍റെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളുടെ കോണ്‍ട്രാക്റ്റ് പ്രവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക, കൃഷിഭവനുകളില്‍വഴി അനുവദിക്കുന്ന ആനുകൂല്യങ്ങളില്‍ മുൻഗണന നല്‍കുക. ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മദീനയില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാഭ്യാസ പ്രവര്‍ത്തക സാജിത നെച്ചിക്കാട്ട് ഉന്നയിച്ചു.
കോഴിക്കോട് കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത് എന്ന് ഗ്രാമസഭ മെമ്പര്‍ ഫസല്‍ കൊടിയത്തൂര്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളൊക്കെ പരിഗണിക്കും, പ്രവാസി സംരംഭങ്ങള്‍ക്ക് വേഗത്തിലുള്ള അനുമതി, നോര്‍ക്കയുമായി ബന്ദപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സെമിനാര്‍, സംരംഭകത്ത സെമിനാറുകള്‍ എന്നിവ ഭരണ സമിതിയുടെ മുന്ഗണനകളാണന്ന് അദ്ധേഹം പറഞ്ഞു.
പഞ്ചായത്തിലെ പ്രവാസികളെ നേരിട്ട് കാണുവാനും അവരുടെ പ്രശ്നങ്ങളും അറിയുകയും പഞ്ചായത്തിന്റെ വികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഗ്രാമ സഭ സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത് അധ്യക്ഷത വഹിച്ചു.
പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾക്കും, ആശയങ്ങൾക്കും, വേവലാതികൾക്കും അർഹിക്കുന്ന രീതിയിൽ പരിഗണന നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ബാബു പൊലു കുന്നത്ത്, മജീദ് റഹ് ല, ശിഹാബ് മാട്ടുമുറി, ദിവ്യ ഷിബു, ടി.കെ.അബൂബക്കർ മാസ്റ്റർ, മുൻ പ്രവാസി കെ.ടി മൻസൂർ, പ്രവാസികളായ സിദ്ധിഖ് പുറായിൽ, സി.പി.ബഷീർ, കെ.ടി.അബ്ദുറഹിമാൻ, ഇ എ നാസർ, അമീന്‍ കൊടിയത്തൂർ, സാജിത നെച്ചിക്കാട്ട്, എം എ അബ്ദുറഹിമാൻ, അബ്ദുള്ള കഴായിക്കൽ, അബ്ദുല്‍റഹ്‌മാൻ ചെറുവാടി, ഫിൽസർ കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."