HOME
DETAILS

ഹജ്ജ് പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കണം

  
backup
February 16 2022 | 20:02 PM

editorial-6523-452-1


കരിപ്പൂരിൽ റൺവേയുടെ നീളം കുറച്ച് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയത് സ്വാഗതാർഹമാണ്. പ്രവാസികളുടെയും നാട്ടുകാരുടെയും എം.പിമാരുടെയും കൂട്ടായ പ്രതിഷേധ സമരങ്ങളെത്തുടർന്ന് റൺവേയുടെ നീളം കുറയ്ക്കാനുള്ള നടപടിയിൽ നിന്ന് എയർപോർട്ട് അതോറിറ്റി പിൻവാങ്ങുകയായിരുന്നു എന്നു വേണം മനസിലാക്കാൻ. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. സമീപ ജില്ലകളിലെ കോൺഗ്രസ് എം.പിമാർ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനവും നൽകിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ മലബാറിലെ എം.പിമാർ വ്യോമയാന മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് റൺവേ നീളം കുറയ്ക്കുന്ന തീരുമാനം എയർപോർട്ട് അതോറിറ്റി റദ്ദാക്കിയത്.


റിസയുടെ നീളം കൂട്ടുന്ന ജോലികൾ 2023 ജൂൺ 30 ന് മുൻപ് തീർക്കണമെന്നായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യാ മെംബർ ഓഫ് പ്ലാനിങ് അനിൽകുമാർ പഥക്, വിമാനത്താവള ഡയരക്ടർ ആർ. മഹാലിംഗത്തിനു നിർദേശം നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് റൺവേ നീളം കുറയ്ക്കുന്നതിനെതിരേയുള്ള ജനകീയ പ്രക്ഷോഭം രൂക്ഷമാകാൻ തുടങ്ങിയത്. 2023 ആകുന്നതോടെ വിമാനത്താവളം കോർപറേറ്റുകൾക്ക് കൈമാറാനുള്ള തീരുമാനമുണ്ടെന്നും അതിന് വേണ്ടിയാണ് റൺവേയുടെ നീളം കുറച്ച് വലിയ വിമാനങ്ങളുടെ സർവിസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതെന്നുമുള്ള ആരോപണവും ഉയർന്നതാണ്. വലിയ വിമാനങ്ങൾ വരാതാകുമ്പോൾ വിമാനത്താവളം നഷ്ടത്തിലാണെന്ന് വരുത്തിത്തീർത്ത് കോർപറേറ്റുകൾക്ക് എളുപ്പത്തിൽ കൈമാറാൻ കഴിയുമെന്നത് സത്യമാണ്.


റൺവേ നീളം കുറയ്ക്കാനുള്ള തീരുമാനവുമായി എയർപോർട്ട് അതോറിറ്റി മുമ്പോട്ട് തന്നെ പോയിരുന്നെങ്കിൽ നീളം 2,540 മീറ്ററായി കുറയുമായിരുന്നു. ഇപ്പോൾ 2,860 മീറ്ററാണ് റൺവേയുടെ നീളം. 90 മീറ്ററുള്ള റിസയുടെ നീളം 240 മീറ്ററായി വർധിക്കുകയും ചെയ്യുമായിരുന്നു. വിമാനത്താവള ഉപദേശക സമിതി റൺവേയുടെ നീളം കുറയ്ക്കരുതെന്ന് വ്യോമയാന മന്ത്രിയോടാവശ്യപ്പെട്ടപ്പോൾ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും നിർദേശം മാത്രമാണ് നിലവിലുള്ളതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനങ്ങളുമായി അധികൃതർ മുമ്പോട്ടുപോയപ്പോൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഒന്നിച്ചുള്ള സമര പരിപാടികൾ ആവിഷ്ക്കരിക്കുകയായിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതും മറ്റുവിമാനങ്ങളുടെ സർവിസിനെ ബാധിക്കുന്നതുമായിരുന്നു റൺവേ നീളം കുറയ്ക്കൽ.


റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടാകുന്ന അപകടം ഒഴിവാക്കാനായുള്ള ചതുപ്പുപോലുള്ള സ്ഥലമായ റിസയുടെ നീളം കൂട്ടാൻ റൺവേയുടെ നീളം കുറയ്ക്കുക എന്ന തീരുമാനം തലതിരിഞ്ഞതാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നതാണ്. നേരത്തെ റൺവേ കൂട്ടണമെന്ന് ആവശ്യപ്പെട്ടവർ പിന്നീട് റൺവേയുടെ നീളം കുറയ്ക്കാനായി രംഗപ്രവേശം ചെയ്തത് ആശ്ചര്യകരമായിരുന്നു. റൺവേയുടെ നീളം കൂട്ടാൻ പലവിധ കാരണങ്ങളാണ് അന്ന് എയർപോർട്ട് അതോറിറ്റി നിരത്തിയിരുന്നത്.


വിമാനത്താവളം സ്വകാര്യവൽക്കരിക്കുക എന്ന ഹിഡൻ അജൻഡ നടപ്പിലാക്കാനുള്ള തന്ത്രങ്ങളാണ് കരിപ്പൂരിൽ എയർപോർട്ട് അതോറിറ്റി പയറ്റിക്കൊണ്ടിരിക്കുന്നതെന്ന പൊതുസമൂഹ ധാരണയെ ഉറപ്പിക്കുന്നതായിരുന്നു തുടർന്നുണ്ടായ നടപടികൾ. വിമാനത്താവളത്തിന്റെ പോരായ്മയോ അസൗകര്യമോ ആയിരുന്നില്ല കരിപ്പൂരിലെ വിമാനാപകടത്തിനു കാരണമായതെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി റിപ്പോർട്ട് നൽകിയതാണ്.
പല വിദേശ രാജ്യങ്ങളിലും വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നത് കരിപ്പൂരിലുള്ളത് പോലുള്ള നിബന്ധനകളുടെ ഭാരവും വഹിച്ചല്ല. റൺവേയുടെ നീളം കുറച്ചാലും വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ പ്രയാസമുണ്ടാവില്ലെന്ന അധികൃത ഭാഷ്യം തെറ്റായിരുന്നുവെന്ന് പുതിയ തീരുമാനത്തോടെ വ്യക്തമായിരിക്കുകയാണ്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ടേബിൾ ടോപ്പ് റൺവേയുള്ള കരിപ്പൂരിൽ ഭാരം കുറഞ്ഞ വിമാനങ്ങളാകുമായിരുന്നു ഇറങ്ങുക. അവിടെ അത്തരം വിമാനങ്ങൾ പറപ്പിക്കാനേ വൈമാനികർ തയാറാകൂ. അപ്പോൾ യാത്രക്കാരുടെ എണ്ണവും ലഗേജ്, കാർഗോ എന്നിവയുടെ ഭാരവും കുറക്കേണ്ടിവരും. വിമാനങ്ങൾ നഷ്ടത്തിൽ പറക്കേണ്ടിവരും. നഷ്ടം പരിഹരിക്കാൻ വിമാനക്കമ്പനികൾ യാത്രാ നിരക്ക് വർധിപ്പിക്കും. അതോടെ യാത്രക്കാർ കരിപ്പൂരിനെ കൈയൊഴിയും. അങ്ങനെ കരിപ്പൂർ നഷ്ടത്തിലാണെന്ന് എളുപ്പത്തിൽ വരുത്തിത്തീർക്കാനും കഴിയും. അത്തരം ആശങ്കകളൊക്കെ താൽക്കാലികമായി കരിപ്പൂരിനെ വിട്ടൊഴിഞ്ഞു എന്നാശ്വസിക്കാം.


എന്നാൽ പൂർണമായും ആശ്വസിക്കാനുമായിട്ടില്ല. ഇനി വേണ്ടത് വലിയ വിമാനങ്ങളുടെ സർവിസ്, ഹജ്ജ് പുറപ്പെടൽ കേന്ദ്രം എന്നിവ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുക എന്നതാണ്. ഇതെന്ന് പ്രാവർത്തികമാകുമെന്ന ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടേണ്ടത്.


2015ൽ ആണ് കരിപ്പൂർ വഴിയുള്ള ഹജ്ജ് സർവിസ് നിർത്തലാക്കിയത്. ഹജ്ജ് സർവിസ് നടത്തുന്നത് വലിയ വിമാനങ്ങളാണ്. എട്ട് കോടിയിലേറെ മുടക്കി വനിതാ ഹജ്ജ് ടെർമിനൽ ഉദ്ഘാടനത്തിനായി കാത്തിരിക്കുമ്പോഴാണ് വിമാനത്താവളം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായത്. കരിപ്പൂരിൽ 2020ൽ ഉണ്ടായ അപകടത്തിൽപ്പെട്ടത് ചെറിയ വിമാനമായിരുന്നു. സർവിസ് വിലക്ക് വീണതാകട്ടെ വലിയ വിമാനങ്ങൾക്കും. അതിനാൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് ഒഴിവാക്കുകയും കരിപ്പൂരിൽ നിന്നുള്ള ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രം എത്രയും പെട്ടെന്ന് പുനരാരംഭിക്കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago