ബംഗളൂരു ഭെല്ലില്‍ ടെക്‌നിക്കല്‍ അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ്
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ബംഗളൂരു യൂനിറ്റില്‍ ടെക്‌നിക്കല്‍ അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് സ്‌കീമില്‍ ഗ്രാജ്വേറ്റ് ട്രെയ്‌നികളെയും നിയമിക്കുന്നുണ്ട്.
വിശദവിവരങ്ങള്‍:
ടെക്‌നിക്കല്‍ അപ്രന്റിസ്:
ആകെ 276 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് എന്നിവയില്‍ ഏതിലെങ്കിലും ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്‌ളോമക്കാര്‍ക്ക് അപേക്ഷിക്കാം. 2014 ജനുവരി ഒന്നിനുശേഷം കോഴ്‌സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. പ്രതിമാസം 4,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും.
ഗ്രാജ്വേറ്റ് അപ്രന്റിസ് (എന്‍ജിനിയറിങ്):
ആകെ 18 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് എന്നിവയില്‍ ഏതിലെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. 2014 ജനുവരി ഒന്നിനുശേഷം കോഴ്‌സ് പൂര്‍ത്തിയാക്കിയവരായിരിക്കണം.
പ്രതിമാസം 6,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും.
ഗ്രാജ്വേറ്റ്‌സ് (നോണ്‍ എന്‍ജിനിയറിങ്):
ആകെ 68 ഒഴിവുകളാണുള്ളത്. ബി.കോം, ബി.ബി.എ, ബി.എ, ബി.എസ്.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 2014 ജനുവരി ഒന്നിനുശേഷം കോഴ്‌സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. നാഷനല്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് സ്‌കീമിലായിരിക്കും പരിശീലനം. പരിശീലന കാലാവധി ഒരു വര്‍ഷമാണ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബംഗളൂരുവിലെ ഭെല്ലിന്റെ ഇലക്ട്രോണിക്‌സ് ഡിവിഷന്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം.
ഓഗസ്റ്റ് 31വരെ (തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍)രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 3.30 വരെയും ശനിയാഴ്ചകളില്‍ ഒന്‍പതു മുതല്‍ 11.30 വരെയും ഇന്റര്‍വ്യൂവിന് ഹാജരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.bheledn.com
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."