HOME
DETAILS

ആറര കോടി റിയാൽ ഹവാല: വിദേശികൾ ഉൾപ്പെടെയുള്ള സംഘത്തിന് 64 വർഷം തടവ്

  
backup
February 15 2021 | 05:02 AM

hawala-case-many-expats-were-arrested-2021

     റിയാദ്: അനധികൃതമായ രീതിയിൽ ഭീമമായ തുക ശേഖരിച്ച് വിദേശങ്ങളിലേക്ക് കടത്തിയ സംഭവത്തിൽ പ്രതികൾക്ക് 64 വർഷം തടവ് ശിക്ഷ വിധിച്ചു. വിദേശികൾ ഉൾപ്പെടെയുള്ള സംഘം പണത്തോടൊപ്പം സ്വർണ്ണവും കടത്തിയ കേസിലാണ് വിധി. കൈക്കൂലി വാങ്ങിയും മറ്റും ശേഖരിച്ച വൻ തുകയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹവാല സംഘം പിടിയിലായതെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.

    64,860,000 റിയാൽ പണവും 19 കിലോഗ്രാം സ്വർണവും ഇവർ വിദേശങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യം വിടാനുള്ള തയാറെടുപ്പിലായിരുന്ന പ്രതികളിൽ ഒരാളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. 10,20,290 റിയാലും ഏതാനും വാഹനങ്ങളും ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. പ്രതികളിൽ സ്വദേശികൾക്ക് അവരുടെ ജയിൽവാസത്തിന് തുല്യമായ കാലയളവ് യാത്രാവിലക്കും വിദേശികളായ പ്രതികളെ ജയിൽശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തുകയും ചെയ്യും. വിദേശങ്ങളിലേക്ക് കടത്തിയ തുക ഇവരിൽനിന്ന് വീണ്ടെടുക്കാനും വിധിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago