HOME
DETAILS
MAL
പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാര്‍ക്ക് നേരെ സി.പി.എം ആക്രമണം
backup
February 15 2021 | 05:02 AM
കോഴിക്കോട്: വാറണ്ടിനെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം. പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം.
എസ്.ഐ ഉള്‍പ്പെടെ നാലു പൊലിസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു പൊലിസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എസ്. ഐ വിനീഷ്,സിവില്‍ പൊലിസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."