എം.ജി സര്‍വകലാശാല
പി.ജി ഏകജാലക
പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
ഓഗസ്റ്റ് 26 വരെ
അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍എയ്ഡഡ്‌സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും, പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 26 വരെ നടത്താം.
സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതിപട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ (എസ്.ഇ.ബി.സി)മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പന്നോക്കം നില്‍ക്കുന്നവര്‍ (ഇ.ബി.എഫ്.സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്‌മെന്റ് നടത്തും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റില്‍ ജഏഇഅജ എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. 'അക്കൗണ്ട് ക്രിയേഷന്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജന തിയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്‌വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതാണ്.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 700 രൂപയും എസ്.സിഎസ്.ടി വിഭാഗത്തിന് 350 രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ അപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ.ഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.
പി.ജി ഏകജാലകത്തിന് അപേക്ഷിക്കുന്നവര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള റിസല്‍ട്ട് ഷീറ്റ് ഡൗണ്‍ ലോഡ് ചെയ്ത് അതനുസരിച്ച് അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
പരീക്ഷാ ഫലം
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടി.എ (പി.ജി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബര്‍ 1 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍സ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 1 വരെ അപേക്ഷിക്കാം.
2016 ജനുവരി മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
2016 ഏപ്രില്‍ മാസം നടത്തിയ രണ്ടാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം - 2008 മുതലുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബര്‍ 1 വരെ അപേക്ഷിക്കാം.
ഇംഗ്ലീഷ് സ്‌പെഷല്‍
വൈവാ വോസി
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ഇംഗ്ലീഷ് കോമണ്‍ കോഴ്‌സ് - കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ് (2013ന് മുന്‍പുള്ള അഡ്മിഷന്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക്) പേപ്പറിന്റെ സ്‌പെഷ്യല്‍ വൈവാ വോസി (അവസാന ചാന്‍സ്) ഓഗസ്റ്റ് 23ന് അതിരമ്പുഴ കാംപസിലെ സില്‍വര്‍ ജൂബിലി പരീക്ഷാ ഭവനില്‍ നടത്തും. സ്‌പെഷല്‍ ഫീസ് 5000 രൂപ അടയ്ക്കണം.
നാലാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ഫിസിക്‌സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കലും, പ്രോജക്ട് ഇവാലുവേഷനും, വൈവാ വോസിയും ആഗസ്റ്റ് 29 മുതല്‍ കോട്ടയം സി.എം.എസ് കോളജില്‍ നടത്തും.
അഡീഷണല്‍
ചീഫ് സൂപ്രണ്ട് ലിസ്റ്റ്
ഇന്ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് വിവിധ കോളജുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അഡീഷണല്‍ ചീഫ് സൂപ്രണ്ടുമാരുടെ വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ പി.ജി
കോഴ്‌സ് കൗണ്‍സിലിങ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന എം.എച്ച്.എ, എം.പി.എച്ച്, ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഡോക്യുമെന്റേഷന്‍, എം.പി.ടി, മെഡിക്കല്‍ അനാട്ടമി, മെഡിക്കല്‍ മൈക്രോബയോളജി എന്നീ പ്രൊഫഷണല്‍ പി.ജി കോഴ്‌സുകളുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
എം.എച്ച്.എ, എം.പി.എച്ച്, ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ കോഴ്‌സുകളുടെ കൗണ്‍സിലിങ് ഓഗസ്റ്റ് 25നും, എം.പി.ടി, എം.എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി, എം.എസ്‌സി മെഡിക്കല്‍ അനാട്ടമി കോഴ്‌സുകളുടെ കൗണ്‍സിലിങ് ആഗസ്റ്റ് 26നും ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടറുടെ ഓഫിസില്‍ നടത്തും. വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം ഹാജരാകണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ംംം.ാെല.ലറൗ.ശി, ഫോണ്‍ 0481-6061012, 6061014.
ബി.എസ്‌സി നഴ്‌സിങ് എന്‍.ആര്‍.ഐ സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന് എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയരക്ടറുടെ ഓഫിസില്‍ ഓഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് എത്തണം. ഫോണ്‍ 0481-6061012.
സ്‌പോര്‍ട്‌സ്
സ്‌കോളര്‍ഷിപ്പ്
2015-16 സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 20ന് മുന്‍പായി പ്രിയദര്‍ശിനി ഹില്‍സിലുള്ള സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സിന്റെ ഓഫിസില്‍ എത്തിക്കണം.
ഫോം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. 2014-15 ലെ യൂനിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളവര്‍ സെപ്റ്റംബര്‍ 9ന് മുന്‍പായി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സില്‍ നിന്നു സ്‌കോളര്‍ഷിപ്പ് കൈപ്പറ്റണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."