ഹിജാബ് എന്ന അവകാശത്തിനായി പെണ്‍കുട്ടികള്‍ തെരുവിലിറങ്ങുമ്പോള്‍ യോഗി പറയുന്നു ഒരു മുസ്‌ലിം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ലെന്ന്
ലഖ്‌നോ: ഒരു മുസ്‌ലിം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിജാബ് ധരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ നിര്‍ബന്ധിതരാവുകയാണെന്നുമാണ് യോഗിയുടെ വാദം. ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ3ദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ അവര്‍ മുത്തലാഖ് അംഗീകരിച്ചത്. ഇത് ആ പെണ്‍മക്കളോടും സഹോദരിമാരോടും ചോദിക്കണമെന്നും യോഗി ചൂണ്ടിക്കാട്ടി.
ഞാന്‍ അവരുടെ കണ്ണീര് കണ്ടിട്ടുണ്ട്. അവരുടെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും കണ്ണീര് കണ്ടിട്ടുണ്ട്. മുത്തലാഖ് ഒഴിവാക്കിയതിന് ജുന്‍പൂരില്‍ നിന്നുള്ള ഒരു സ്ത്രീ പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചിരുന്നു. യോഗി പറഞ്ഞു.
എന്റെ വസ്ത്രരീതി മന്ത്രിസഭയിലെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആവില്ലെന്നും തന്റെ വസ്ത്ര രീതിയെ കുറിച്ചുള്ള ചോദ്യത്തിന് യോഗി മറുപടി നല്‍കി.
#Exclusive | "No girl wears a Hijab by choice. Muslim women didn't want triple talaq as well, I have seen their pain": Yogi Adityanath (@myogiadityanath), Uttar Pradesh Chief Minister#UttarPradeshElections | @anjanaomkashyap pic.twitter.com/E5OoLBPZnd
— IndiaToday (@IndiaToday) February 17, 2022
വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണ്. എന്റെ ഓഫീസിലെ എല്ലാവരോടും കാവി വസ്ത്രം ധരിക്കാന്‍ പറയാനും എനിക്കാവില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. എല്ലാ സ്ഥാപനങ്ങള്‍ക്കും അതിന്റേതായ അച്ചടക്കം വേണമെന്നും യോഗി ആവശ്യപ്പെട്ടു.
ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി രാജ്യമെങ്ങും പെണ്‍കുട്ടികള്‍ സമരവുമായി രംഗത്തിറ്റങ്ങുന്നതിനിടെയാണ് യോഗിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."