ദാറുൽഹുദാ അസം ഓഫ് കാംപസിലെ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
ബാർപേട്ട (അസം)
ദാറുൽഹുദാ ഇസ് ലാമിക് സർവകലാശാലയുടെ അസം ഓഫ് കാംപസിൽ നിർമാണം പൂർത്തിയായ ഗ്രാൻഡ് മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഏതു കാലത്തെ പ്രതിസന്ധികളെയും ധൈര്യപൂർവം പ്രതിരോധിക്കേണ്ടവരും അതിജയിക്കേണ്ടവരുമാണ് പണ്ഡിതരെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
10130 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനിലകളിലായി നിർമിച്ച പള്ളിയിൽ ഒരേ സമയം ആയിരം പേർക്ക് പ്രർഥന നടത്താൻ സൗകര്യമുണ്ട്. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ബാർപേട്ട മണ്ഡലം എം.പി അബ്ദുൽ ഖാലക്, എം.എൽ.എമാരായ ജാകിർ ഹുസൈൻ സിക്ദർ, അഷ്‌റഫുൽ ഹുസൈൻ, സിദ്ദീഖ് അഹ്മദ്, ആസാം കോട്ടൺ യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവൻ ഡോ. ഫസലുറഹ്മാൻ, ഗുവാഹത്തി സർവകലാശാല അറബി വിഭാഗം തലവൻ ഡോ. മിസാജുർറഹ്മാൻ താലൂക്ദാർ, ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, അസം ഓഫ് കാംപസ് പ്രിൻസിപ്പൽ സയ്യിദ് മുഈനുദ്ദീൻ ഹുദവി വല്ലപ്പുഴ, അബൂബക്കർ ഹാജി മൂസാംകണ്ടി, അബ്ദുറശീദ് ഹാജി മൂസാംകണ്ടി, മുഫ്തി സുലൈമാൻ ഖാസിമി, മുഫ്തി ആലിമുദ്ദീൻ ഖാൻ, അക്കാസ് അലി സാഹിബ്, ഡോ. സുബൈർ ഹുദവി ചേകന്നൂർ, സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ദിലേർഖാൻ, ജാസിം ഓമച്ചപ്പുഴ, ബാവ ഹാജി പാണമ്പ്ര, ബശീർ ഹാജി ഓമച്ചപ്പുഴ, നാസർ വെള്ളില, വി.പി കോയ ഹാജി ഉള്ളണം, ഫൈസൽ അങ്ങാടിപ്പുറം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."