വധഗൂഢാലോചന കേസ്: ദിലീപിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം: വധശ്രമ ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. അനൂപിനും സൂരജിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയിട്ടും അനൂപ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ബന്ധു മരിച്ചതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് അനൂപിന്റെ വിശദീകരണം. അതേസമയം ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു. കൂടുതല്‍ പേരില്‍ നിന്നും ഉടന്‍ മൊഴി എടുക്കും.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ കക്ഷി ചേരുന്നതിനായി നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."