HOME
DETAILS
MAL
ഉമ്മന്‍ ചാണ്ടിയുടെ കാലില്‍വീണ് ഉദ്യോഗാര്‍ഥികള്‍
backup
February 15 2021 | 12:02 PM
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണ് അപേക്ഷിച്ച് ഉദ്യോഗാര്‍ഥികള്‍. ഇന്നു സമരം ചെയ്യുന്നവരെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരവേദിയില്‍ എത്തിയിരുന്നു. സമരക്കാരോടു സംസാരിക്കുന്നതിനിടെയാണ് ഒരു കൂട്ടം യുവാക്കള്‍ കൂട്ടത്തോടെ കാലില്‍ വീണ് അപേക്ഷിച്ചത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. പിടിച്ച് എഴുന്നേല്പിക്കാന് അദ്ദേഹം ശ്രമിക്കുമ്പോഴും യുവാക്കള്‍ അപേക്ഷ തുടരുകയായിരുന്നു. രാഷ്ട്രീയ തന്ത്രം എന്ന ആക്ഷേപം ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മുന്‍പ് ഡിവൈഎഫ്ഐയും സിപിഎമ്മും ഇതേ ആവശ്യമുന്നയിച്ച് നടത്തിയ സമരങ്ങളും ഉദ്യോഗാര്‍ഥികളുടെ ഗ്രൂപ്പുകളും പ്രതിപക്ഷവും ചര്‍ച്ചയാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."