കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനത്തിനു സ്‌റ്റേ: 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഹൈക്കോടതി തടഞ്ഞത്
കൊച്ചി: കേരള ബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് കനത്ത തിരിച്ചടി. പിന്‍വാതില്‍ നിയമനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. പി.എസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയിലാണ് നടപടി. നാളെ ബാങ്ക് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നടപടി. കണ്ണൂര്‍ സ്വദേശി എ. ലിജിത് ആണ് ഹരജിക്കാരന്‍.
കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കിയിരുന്നു. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് കേരള ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരളബാങ്ക് നീക്കം. ഇതിനായി സമര്‍പ്പിച്ച ശുപാര്‍ശയാണ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണവകുപ്പ് മടക്കിയത്. അടിസ്ഥാന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."