ജിസിസി രാജ്യങ്ങൾക്ക് ഇടയിൽ കൊറോണ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ സഊദിയിൽ
ജിദ്ദ: ജിസിസി രാജ്യങ്ങൾക്ക് ഇടയിൽ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ സഊദിയിലാണെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സഊദിയില്‍ രോഗമുക്തി നിരക്ക് 97.5 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയില്‍ രോഗമുക്തി നിരക്ക് 95.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഖത്തറില്‍ രോഗമുക്തി നിരക്ക് 94.3 ശതമാനവുമാണ്. ഒമാനില്‍ 94 ശതമാനവും കുവൈത്തില്‍ 93.4 ശതമാനവും ബഹ്റൈനില്‍ 93.2 ശതമാനവുമാണ് രോഗമുക്തി നിരക്ക്.
അതേ സമയം യൂനിവേഴ്സിറ്റികൾ നടത്തിയ കോവിഡ് ഗവേഷണ പ്രസിദ്ധീകരണ ശ്രമങ്ങളിലും സഊദി തന്നെയാണ് മുന്നിൽ. ആഗോളതലത്തിലും ഏറെ മുന്നിൽ നിൽക്കുന്നു. അറബ് ലോകത്ത് ഒന്നാം സ്ഥാനമുണ്ട്. സയൻസ് നെറ്റ് വർക്ക് ഡാറ്റാബേസ് അനുസരിച്ച് ആഗോളതലത്തിൽ നേരത്തെയുണ്ടായിരുന്ന 17ാം സ്ഥാനം 14ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
അതേ സമയം സഊദിയിൽ കൊറോണ വാക്സിന് ലഭിക്കാന്‍ എല്ലാവരും 'സിഹതീ' ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പനി, ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ, തൊണ്ടവേദന, അതിസാരം, രുചിയും വാസനയും നഷ്ടപ്പെടല്‍ പോലെ കൊറോണ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ 'തതമന്‍' ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്തണം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ 'തതമന്‍' ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
വിവിധ പ്രവിശ്യകളിലെ ചില ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും 'തതമന്‍' ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'തതമന്‍' ക്ലിനിക്കുകളില്‍ ചിലത് ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും മറ്റു ചിലത് 16 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വാക്സിന് ഡോസുകളുടെ പുതിയ ശേഖരം എത്തിയതോടെ റിയാദിലെ വാക്സിന് സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. രണ്ടാമത് ഡോസിനുള്ള അപ്പോയിന്റ്മെന്റ് നിശ്ചയിച്ച നിരവധി പേര് റിയാദ് വാക്സിന് സെന്ററിലെത്തി വാക്സിന് സ്വീകരിച്ചു. ഇതോടെ
ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞതായും റിപ്പോർട്ടിലുണ്ട്.
അതിനിടെ സഊദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് മുകരുതല്‍ പാലിക്കാത്തതിന് 31868 പേര്‍ക്ക് പിഴ ഈടാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ ലംഘനങ്ങള്‍ 72% ആയി ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് ലംഘനങ്ങള്‍ കണ്ടെത്തിയത് റിയാദ് പ്രവിശ്യയിലാണ് (8935). ഏറ്റവും കുറവ് നജ്റാനിലും. (287).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."