ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്ക്കുന്നു; സര്‍ക്കാര്‍ കീഴടങ്ങിയത് പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിതളികയില്‍ വെച്ചെന്ന് സതീശന്
തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറിയെ പുറത്താക്കിയാണ് സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിതളികയില്‍ വെച്ച് നല്കി. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നത്.
ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്ക്കുന്നു. എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കും ഗവര്‍ണര്‍ കൂട്ടു നില്ക്കുന്നു. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവര്‍ണറും കബളിപ്പിച്ചു. ഗവര്‍ണര്‍ സംഘ്പരിവാര്‍ ഏജന്റൊണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഗവര്‍ണറും സര്‍ക്കാറും ചേര്‍ന്ന് നിയമസഭയെ അവഹേളിക്കുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സി പുനര്‍നിയമനം കൊടുക്കാനുള്ള നീക്കത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നു. നിയമവിരുദ്ധമായ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു. നിയമസഭ കൂടുന്ന തീരുമാനം ഗവര്‍ണറും സര്‍ക്കാറും ചേര്‍ന്ന് വൈകിപ്പിച്ചു.
ഗവര്‍ണര്‍ ഏതാനും കാലങ്ങളായി സംഘ്പരിവാറിന്റെ വക്താവിനെ പോലെയാണ് പെരുമാറുന്നത്. പേഴ്സണല്‍ സ്റ്റാഫില്‍ ബി.ജെ.പി നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്നലെ, നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന നിലപാട് ഗവര്‍ണര്‍ എടുത്തു. എന്നാല്‍, സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുത്തുവെന്നും സതീശന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."