HOME
DETAILS

ഗവർണറുടെ വസതിയിൽ ജോലിക്കാർ താൽക്കാലിക ജീവനക്കാർ നൂറിലധികം

  
backup
February 18 2022 | 06:02 AM

87946523654-211


പി.കെ മുഹമ്മദ് ഹാത്തിഫ്


കോഴിക്കോട്:  ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ ഗവർണറുടെ ഓഫിസിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ തുണി കഴുകുന്നവർ മുതൽ ആശാരി വരെ. ബജറ്റിനായി നിയമസഭയിൽ സമർപ്പിക്കുന്ന സ്റ്റാഫ് അപ്പൻഡിക്‌സിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഗവർണറുടെ സെക്രട്ടറി തസ്തികയിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഗവർണറുടെ ഓഫിസിലെ ഉയർന്ന പദവി വഹിക്കുന്നത്.
രണ്ട് എ.ഡി.സിമാർ, ഒരു കംൺട്രോളറും ഗവർണറുടെ ഓഫിസിൽ ഉണ്ട്. കൂടാതെ ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന രണ്ട് ഡെപ്യൂട്ടി സെക്രട്ടറിമാർ, 90,000 രൂപ ശമ്പളത്തോടെ രണ്ട് അണ്ടർ സെക്രട്ടറിമാർ, ഇതിനു പുറമെ പ്രൈവറ്റ് സെക്രട്ടറി, പി.ആർ.ഒ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, പി.എ, അഡിഷണൽ പി.എ, സെക്ഷൻ ഓഫിസർ, ടൂർ സൂപ്രണ്ട്, 22 ഓഫിസ് അറ്റൻഡന്റ്, 12 അസിസ്റ്റന്റുമാർ, 12 ഗാർഡനർമാർ, അഞ്ച് ലാസ്‌കർ, നാലു വീതം ടൈപ്പിസ്റ്റ്, വെയിറ്റർമാർ രണ്ടു വീതം, ഹയർ ഗ്രേഡ് സെക്ഷൻ ഓഫിസർ, കോൺഫിഡഷ്യൽ അസിസ്റ്റന്റ്, ഡഫേദാർ, മോട്ടോർ സൈക്കിൾ ഡസ്പാച്ച് റൈഡർ, കുക്ക് എന്നിവരും തുണി കഴുകാൻ രണ്ടു പേരും തയ്യൽകാരൻ, ബൈൻഡർ, കാർപന്റർ, ഇന്നലെ മന്ത്രിസഭാ യോഗം സ്ഥിരപ്പെടുത്തിയ ഫോട്ടോഗ്രാഫറുമാണ് ഗവർണറുടെ ഓഫിസിലെ സ്ഥിര ജീവനക്കാർ.


മെഡിക്കൽ ഓഫിസർ അടക്കം ആരോഗ്യവകുപ്പിൽനിന്ന് ആറു ജീവനക്കാരും ഗവർണറുടെ ഓഫിസിലുണ്ട്. മെഡിക്കൽ ഓഫിസറെ കൂടാതെ രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ഫാർമസിസ്റ്റ്, ഒരു നഴ്‌സിങ് അസിസ്റ്റന്റ്, രണ്ട് ഹോസ്പിറ്റൽ അറ്റൻഡന്റ് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. പ്രധാനപ്പെട്ട ജോലികൾക്ക് പുറമെ വീട്ടുകാര്യങ്ങൾക്കായി 77 സ്ഥിരം ജീവനക്കാരുമുണ്ട്. 10.83 കോടിയാണ് ഈ സാമ്പത്തിക വർഷം രാജ്ഭവനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതിൽ എട്ടു കോടിയോളം രൂപ ജീവനക്കാരുടെ ശമ്പളവും അലവൻസടക്കമുള്ള മറ്റിനങ്ങളും നൽകുന്നതിനാണ്. കൂടാതെ മറ്റ് പല ജോലികൾക്കുമായി നൂറിലധികം താൽക്കാലിക ജീവനക്കാരും ഉണ്ട്. ഇവരുടെ വിശദാംശങ്ങൾ ബജറ്റിനായി സമർപ്പിച്ച രേഖകളിൽ നൽകിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  17 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago