യാത്രക്കിടെ സ്വര്‍ണമാല കവര്‍ന്ന മൂന്ന് തമിഴ് യുവതികള്‍ പിടിയില്‍
ഫറോക്ക്: ബസിലെ യാത്രക്കാരില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന താമിഴ്നാട്ടുകാരായ മൂന്ന് യുവതികള്‍ പിടിയിലായി. മധുരൈ വാടിപ്പട്ടി സ്വദേശികളായ മണിയുടെ ഭാര്യ ഇന്ദു (29), പാണ്ടിയുടെ ഭാര്യ മുത്താത്ത (28), കാര്‍ത്തികിന്റെ ഭാര്യ മുത്തുമാരി (25) എന്നിവരെയാണ് രാമനാട്ടുകരയില്‍ നിന്നും ഫറോക്ക് പൊലിസ് പിടികൂടിയത്.
പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടെക്ക് കെ.എസ്.ആര്.ടി.സി ബസില്‍ യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ മൂന്ന് പവന് വരുന്ന മാല പൊട്ടിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.
യാത്രക്കാരിയായ പെരിന്തല്‍മണ്ണ അങ്ങാടിപുറം സുരേഷിന്റെ ഭാര്യ എം.വി ഉമയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണാഭരണം പൊട്ടിച്ചെടുത്തതായുള്ള സംശയത്തെ തുടര്‍ന്നു യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടതനുസരിച്ചു പൊലിസുകാരെത്തി ബസിലുണ്ടായിരുന്ന സംഘത്തെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇവരില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണമാല കണ്ടെത്തുകയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നെത്തി രാമനാട്ടുകര ടൗണിന്റെ സമീപ പ്രദേശത്ത് തമ്പടിച്ചു വരുന്ന സ്ത്രീകളുടെ സംഘത്തിന് പുരുഷന്മാരുടെ വലിയ പിന്‍ബലമുള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലായ യുവതികള്‍ക്ക് സമാന കേസുകളുമായി ബന്ധമുണ്ടോയെന്നും പൊലിസ് അന്വേഷിച്ചു വരുന്നുണ്ടെന്ന് എസ്.ഐ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."