കേന്ദ്രസര്‍ക്കാരിന് ഭയം വര്‍ധിച്ചതായി ശശി തരൂര്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന് അഹങ്കാരം മാത്രമല്ല ഭയവും വര്‍ധിച്ചതായി ശശിതരൂര്‍ എംപി. അഭിപ്രായം പറയുന്നവരെയൊക്കെ ജയിലിലടക്കുന്നത് സര്‍ക്കാരിന്റെ ഭയത്തിന്റെ ലക്ഷണമാണെന്ന് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളജില്‍ നടന്ന സംവാദ പരിപാടിക്കിടെ ശശിതരൂര്‍ അഭിപ്രായപ്പെട്ടു. ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തതിന് ദിശ രവിയെ ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ച് ജയിലിലടച്ചു. വെറും 21 വയസുകാരിക്ക് സര്‍ക്കാരിനെ വീഴ്ത്താനാകുമോയെന്നും ശശിതരൂര്‍. ഭരിക്കുന്ന പാര്‍ട്ടിയുടെ ദുര്‍ബലതയാണ് കര്‍ഷകസമരത്തെ പിന്തുണച്ചതിന് ജയിലിലടച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടാണ് ഇത്തരം സംഭവങ്ങളെന്നും രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വരാന്‍ ബി.ജെ.പി സര്‍ക്കാര്‍ മാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ യുവജനത അവരുടെ ശബ്ദം കേള്‍പിക്കണം. ലോകം മുഴുവന്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."