HOME
DETAILS
MAL
വൃത്തിഹീനമായ സാഹചര്യം: കെട്ടിടം പൂട്ടി സീല്‍ ചെയ്തു
backup
August 18 2016 | 21:08 PM
വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണിനു സമീപമുള്ള കെട്ടിടം പൂട്ടി സീല്‍ ചെയ്തു. ഗ്രാമപഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണു കെട്ടിടം പൂട്ടിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനാണു നടപടി.
പരാതിയെ തുടര്‍ന്നു കെട്ടിടം പൂട്ടാന്‍ നേരത്തെ പഞ്ചായത്ത് ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ഉടമകള്‍ അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് ഇന്നലെ രാവിലെ വളയം പൊലിസിന്റെ സാന്നിധ്യത്തില്‍ കെട്ടിടം പൂട്ടി സീല്‍ ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്ന് ഗ്രാമപഞ്ചായത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."