HOME
DETAILS

കക്ഷി രാഷ്ട്രീയക്കാരുടെ താത്പര്യങ്ങള്‍ക്കിരയായി അപകടത്തില്‍ ചാടരുതെന്ന് സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി: പ്രതിപക്ഷ സമരം ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമെന്ന്

  
backup
February 16 2021 | 14:02 PM

rank-holders-issue-comment-c-m

തിരുവനന്തപുരം: പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷി രാഷ്ട്രീയക്കാരുടെ താത്പര്യങ്ങള്‍ക്ക് ചട്ടുകമായി അപകടത്തിലേക്ക് പോകരുതെന്ന് സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പിണറായി മറന്നില്ല.
എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍പേര്‍ക്കും നിയമനം എന്നത് പ്രായോഗികമാണെന്ന് മുന്‍ മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ?. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണണെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രിതന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണ്.
സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത നീക്കമണ്. 2020 ജൂണില്‍ കാലാവധി അവസാനിച്ച സിപിഒ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണം എന്നതാണ് ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജ്ജീവിപ്പിക്കുന്ന നിയമം നാട്ടിലുണ്ടോ?. അതറിയാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാക്കള്‍ അടിസ്ഥാനമില്ലാത്ത കാര്യം ഉന്നയിച്ച് സമരം നടത്തുന്നത്. ഉദ്യോഗാര്‍ഥികളായ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍.

സി.പി.ഒ റാങ്ക ്ലിസ്റ്റില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചിട്ടില്ല. അവര്‍ക്ക് അവസരം നിഷേധിക്കുന്ന നിലപാടും ഉണ്ടായിട്ടില്ല. 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നാടിന്റെ സന്തതികളാണ്. ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്യുക എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago